ഏത്തപ്പഴം ഇരിപ്പുണ്ടോ? സുഖിയൻ തയ്യാറാക്കിയാലോ...
ഏത്തപ്പഴം കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ടല്ലോ... ഒരു അടിപൊളി സുഖിയൻ തയ്യാറാക്കിയാലോ..എങ്ങനെയാണ് ഏത്തപ്പഴം സുഖിയൻ ഉണ്ടാക്കുന്നതെന്ന് നോക്കാം...
ഏത്തപ്പഴം കൊണ്ട് ധാരാളം പലഹാരങ്ങൾ തയ്യാറാക്കാറുണ്ടല്ലോ... ഒരു അടിപൊളി സുഖിയൻ തയ്യാറാക്കിയാലോ... എങ്ങനെയാണ് ഏത്തപ്പഴം സുഖിയൻ ഉണ്ടാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
1. ഏത്തപ്പഴം 4 എണ്ണം
2. തേങ്ങ ചിരകിയത് 1/4 കപ്പ്
പഞ്ചസാര 3 ടീസ്പൂൺ
നെയ്യ് ഒരു ടീസ്പൂൺ
3. അരിപ്പൊടി 1/2 കപ്പ്
ഗോതമ്പു പൊടി 1/2 കപ്പ്
4. തേങ്ങ ചിരകിയത് 1/4 കപ്പ്
5. പഞ്ചസാര 2 ടീ സ്പൂൺ
6. എള്ള് 1/4 ടീ സ്പൂൺ
7. വെള്ളം 1 കപ്പ്
8. എണ്ണ വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം...
ആദ്യം ഏത്തപ്പഴം പുഴുങ്ങി ചെറുതായി അരിഞ്ഞെടുക്കുക. ഏത്തപ്പഴവും രണ്ടാമത്തെ ചേരുവയും യോജിപ്പിച്ചു ഒരു പാനിലാക്കി നന്നായി വഴറ്റിയെടുക്കുക. തണുക്കുമ്പോൾ ഏത്തപ്പഴം നന്നായി ഉടച്ചു ഉരുളകളാക്കുക. ഗോതമ്പു പൊടിയും അരിപ്പൊടിയും യോജിപ്പിച്ചു ഇടഞ്ഞെടുക്കണം. ഇതിലേക്ക് നാലു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്തു നന്നായി യോജിപ്പിച്ചു മാവു രൂപത്തിലാക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി ഏത്തപ്പഴം ഉരുട്ടിയത് മാവിൽ മുക്കി വറുത്തെടുക്കുക.
തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്