മലബന്ധത്തെ അകറ്റാന്‍ ഈ അഞ്ച് കാര്യങ്ങള്‍ മാത്രം ചെയ്താല്‍ മതി
പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം. വെള്ളം കുടിക്കാതിരിക്കുന്നതും നാരുകളുള്ള ഭക്ഷണത്തിന്‍റെ കുറവും ചില മരുന്നുകളുടെ ഉപയോഗവുമൊക്കെ മലബന്ധത്തിന് കാരണമാകും.
മലബന്ധം ആണോ നിങ്ങളെ അലട്ടുന്നത്? മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. മലബന്ധത്തെ തടയാന്‍ ചെയ്യേണ്ട അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്
വെള്ളം ധാരാളം കുടിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വെള്ളം കുടിക്കാത്തതു മൂലം നിർജ്ജലീകരണം ഉണ്ടാകാം. ഇത് പലപ്പോഴും മലബന്ധത്തിന് കാരണമാകും. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക.
രണ്ട്
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഭക്ഷ്യ നാരുകള്‍ അടങ്ങിയവ കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
മൂന്ന്
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവ മലബന്ധത്തെ തടയാന്‍ സഹായിക്കും.
നാല്
മഗ്നീഷ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.
അഞ്ച്
വ്യായാമം ചെയ്യുന്ന് ദഹന പ്രശ്നങ്ങളെ തടയാനും മലബന്ധത്തെ അകറ്റാനും സഹായിക്കും. അതിനാല്‍ പതിവായി വ്യായാമം ചെയ്യുക.
മലബന്ധം അകറ്റാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഉണക്കമുന്തിരി, ഈന്തപ്പഴം, ഡ്രൈഡ് ഫിഗ്സ്, പ്രൂൺസ്, ഇലക്കറികള്‍, ഓറഞ്ച്, വാഴപ്പഴം, മുന്തിരി, കിവി, ആപ്പിള്‍, തൈര്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കൂ, ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം