ഇഡ്ഡലി സോഫ്റ്റ് ആയി കിട്ടാൻ ചെയ്യാവുന്ന പൊടിക്കൈകള്‍...

സൗത്തിന്ത്യൻ ഭക്ഷണ സംസ്കാരത്തിലും ഇഡ്ഡലിക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. ഈ പാരമ്പര്യം മിക്ക വീടുകളിലും അങ്ങനെ തുടര്‍ന്ന് വരുന്നതാണ്. 

how can we make soft idli at home here are the tips hyp

ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന, ആശ്രയിക്കുന്ന ഒരു സൗത്തിന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇഡ്ഡലി. മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലെങ്കിലും ഇഡ്ഡലി തയ്യാറാക്കാറുണ്ട്. മാവൊരുക്കിവച്ചാല്‍ പിന്നെ വളരെ എളുപ്പത്തില്‍ രാവിലെ തയ്യാറാക്കാം എന്നത് തന്നെയാണ് അധികപേരും ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു കാരണം. 

സൗത്തിന്ത്യൻ ഭക്ഷണ സംസ്കാരത്തിലും ഇഡ്ഡലിക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. ഈ പാരമ്പര്യം മിക്ക വീടുകളിലും അങ്ങനെ തുടര്‍ന്ന് വരുന്നതാണ്. 

ഇഡ്ഡലി കഴിക്കാനും വളരെ എളുപ്പമാണ്. വളരെ മൃദുവായിട്ടുള്ളൊരു ഭക്ഷണം. എന്നാല്‍ പലരും ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ കട്ടിയാകുന്നുവെന്ന് പരാതിപ്പെടാറുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നും, ഇഡ്ഡലി സോഫ്റ്റായി കിട്ടാൻ എന്തെല്ലാം ചെയ്യാമെന്നുമാണ് ഇനി പങ്കുവയ്ക്കുന്നത്. 

എന്തുകൊണ്ട് ഇഡ്ഡലി സോഫ്റ്റ് ആകുന്നില്ല? 

ഇഡ്ഡലി മാവുണ്ടാക്കാനായി ഉപയോഗിക്കുന്ന അരിയിലെ പ്രശ്നങ്ങള്‍ ഇഡ്ഡലിക്ക് കനം വയ്പിക്കാം. അതിനാല്‍ ഇഡ്ഡലി സോഫ്റ്റ് ആയി കിട്ടാൻ അരിയൊന്ന് മാറ്റി നോക്കാം. 

മാവ് തയ്യാറാക്കാനായി അരിയും ഉഴുന്നുമെല്ലാം വെള്ളത്തില്‍ കുതിര്‍ക്കുമ്പോള്‍ ഇവ തമ്മിലുള്ള അനുപാതവും ശ്രദ്ധിക്കണം. അരിയും ഉഴുന്നും വെവ്വേറെ തന്നെ കുതിര്‍ത്താനിടുന്നതാണ് നല്ലത്. കാരണം ഇവയ്ക്ക് കുതിര്‍ന്ന് പൊങ്ങിവരാൻ രണ്ട് അളവിലുള്ള വെള്ളമാണ് വേണ്ടത്. 

മാവ് തയ്യാറാക്കി കഴിഞ്ഞാല്‍ അത് പുളിക്കാനുള്ള അവസരവും കൊടുക്കണം. അത്രയും സമയം കിട്ടിയില്ലെങ്കിലും ഇഡ്ഡലി കനം വയ്ക്കാം. പുളിക്കാൻ സമയം കിട്ടുന്നതിന് അനുസരിച്ച് ഇഡ്ഡലി സോഫ്റ്റായി വരാം. തണുപ്പുള്ള അന്തരീക്ഷമാണ് കുറച്ച് കൂടുതല്‍ സമയം മാവ് പുളിപ്പിക്കാൻ വയ്ക്കണം. 

മാവ് തയ്യാറായിക്കഴിഞ്ഞാല്‍ അധികനേരം ഇളക്കാതെ വേണം ഇത് കൈകാര്യം ചെയ്യാൻ. ഇളക്കുംതോറും മാവില്‍ നിന്ന് വായു പുറത്തുപൊയ്ക്കൊണ്ടിരിക്കും. ഇത് വീണ്ടും ഇഡ്ഡലിയുടെ സോഫ്റ്റ്നെസ് കുറയ്ക്കും. 

ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. മോള്‍ഡ് തുളുമ്പിപ്പോകുന്നത് വരെ മാവ് നിറയ്ക്കാറുണ്ടെങ്കില്‍ ആ ശീലം നിര്‍ത്തുക. അളവില്‍ മാത്രം മാവ് നിറയ്ക്കുക. അല്ലാത്തപക്ഷം ഇഡ്ഡലി കനപ്പെട്ട് വരാൻ സാധ്യതയുണ്ട്. 

Also Read:- പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് അധികമായാല്‍ പ്രശ്നമാണോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

Latest Videos
Follow Us:
Download App:
  • android
  • ios