കർക്കിടക മാസമല്ലേ, സ്പെഷ്യൽ ഔഷധ കാപ്പി എളുപ്പം തയ്യാറാക്കാം

വീട്ടിലുള്ള ചേരുവകൾ മാത്രം മതി ഈ കർക്കിടകം സ്പെഷ്യൽ കാപ്പി തയ്യാറാക്കാൻ. വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.

home made karkidaka coffee or karkidaka kappi recipe

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

home made karkidaka coffee or karkidaka kappi recipe

 

കർക്കിടക മാസത്തിന് കഞ്ഞിന് മാത്രമല്ല ഔഷധ കാപ്പിയും തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട്  കർക്കിടക കാപ്പി എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • മല്ലി                                   1 സ്പൂൺ
  • കുരുമുളക്                     അര സ്പൂൺ
  • ജീരകം                             അര സ്പൂൺ  
  • ശർക്കര                            1 എണ്ണം (വലുത്)
  • കാപ്പി പൊടി                  അര സ്പൂൺ
  • ചുക്ക് പൊടി                   1 സ്പൂൺ

തയ്യാറാക്കുന്ന വിധം 

 ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് മല്ലി ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കുക. ഒപ്പം തന്നെ ആവശ്യത്തിന് ജീരകവും പിന്നെ കുരുമുളകും ചുക്ക് പൊടിച്ചതും കൂടി ചേർത്തു കൊടുത്ത് നന്നായിട്ട്  വറുത്ത് പൊടിച്ചതിനു ശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം വച്ചുകൊടുത്ത് വെള്ളം നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് ശർക്കരയും പിന്നെ കാപ്പിപ്പൊടിയും ചേർത്തു കൊടുത്ത് പൊടിച്ചു വച്ചിട്ടുള്ള ഈ ഒരു മിക്സ് ഒരു സ്പൂൺ ചേർത്ത് കൊടുത്ത് നന്നായിട്ട് തിളപ്പിച്ച് നല്ലപോലെ അരിച്ചെടുക്കുക. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കാപ്പിയാണ്. 

വീട്ടില്‍ എളുപ്പം തയ്യാറാക്കാം കര്‍ക്കിടക സ്പെഷ്യല്‍ മരുന്നുണ്ട; റെസിപ്പി

 

Latest Videos
Follow Us:
Download App:
  • android
  • ios