ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പാനീയങ്ങള്‍

ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.
 

home made drinks to treat fatty liver and boost liver health

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥയാണ് ഫാറ്റി ലിവര്‍ രോഗം.  ഫാറ്റി ലിവര്‍ സാധ്യതയെ തടയാന്‍ പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നതാണ് ഉചിതം.

ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. നെല്ലിക്കാ ജ്യൂസ് 

ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും  വിറ്റാമിന്‍ സിയും അടങ്ങിയ നെല്ലിക്കാ ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

2. ബീറ്റ്റൂട്ട് ജ്യൂസ് 

വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

3. മഞ്ഞള്‍ ചായ 

മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. അതിനാല്‍ മഞ്ഞള്‍ ചായ കുടിക്കുന്നത് കരളിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും.

4. ഗ്രീന്‍ ടീ 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

5.  കോഫി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കോഫി കുടിക്കുന്നതും നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വേനല്‍ക്കാലത്ത് ചര്‍മ്മ സംരക്ഷണത്തിനായി ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios