ചോറിനൊപ്പം കഴിക്കാം കിടിലന്‍ മുരിങ്ങയില ചമ്മന്തി; റെസിപ്പി
മുരിങ്ങയില കൊണ്ട് ഒരു ചമ്മന്തി തയ്യാറാക്കിയാലോ? നിഷിദ ഹമീദ് തയ്യാറാക്കിയ പാചകക്കുറിപ്പ്...
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
മുരിങ്ങയിലയും മുരിങ്ങയ്ക്കയും പൂക്കളുമെല്ലാം ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നതാണ്. പ്രോട്ടീൻ, കാത്സ്യം, അമിനോ ആസിഡുകള്‍, ഇരുമ്പ്, വിറ്റാമിൻ സി, എ, ധാതുക്കൾ, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇവിടെയിതാ മുരിങ്ങയില കൊണ്ട് ഒരു ചമ്മന്തിയാണ് തയ്യാറാക്കുന്നത്.
വേണ്ട ചേരുവകൾ
വെളിച്ചെണ്ണ - 2 സ്പൂൺ
ഉഴുന്ന് പരിപ്പ് - 1 സ്പൂൺ
കടലപ്പരിപ്പ് - 1 സ്പൂൺ
വെളുത്തുള്ളി - 3 അല്ലി
വറ്റൽ മുളക് - 3 എണ്ണം
ചെറിയുള്ളി - 5 എണ്ണം
മുരിങ്ങയില - 1/4 കപ്പ്
വാളൻ പുളി - ചെറിയ കഷ്ണം
തേങ്ങ ചിരവിയത്- അര കപ്പ്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പാനിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ച്, ഉഴുന്ന് പരിപ്പും കടല പരിപ്പും ചേർത്ത് വഴറ്റുക. ശേഷം ഇതിലേയ്ക്ക് വെളുത്തുള്ളിയും വറ്റൽ മുളകും ചെറിയുള്ളിയും മുരിങ്ങയിലയും വാളൻ പുളിയും ചേർത്ത് വഴറ്റിയത്തിന് ശേഷം തേങ്ങയും ഉപ്പ് ചേർത്ത് മിക്സിയിൽ ചമ്മന്തി പരുവത്തിൽ അടിച്ചെടുക്കുക. ഇതോടെ നമ്മുടെ മുരിങ്ങയില ചമ്മന്തി റെഡി.
Also read: മാനസികാരോഗ്യത്തിനും സന്തോഷം അനുഭവപ്പെടാനും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍