ഡയറ്റാണെന്ന് കരുതി ഐസ്ക്രീമിനെ മാറ്റി നിർത്തേണ്ട, ഇതാ ഒരു ഹെൽത്തി ഡയറ്റ് ഐസ്ക്രീം
ഉയർന്ന ഫൈബറും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഡയറ്റ് ഐസ്ക്രീമിന്റെ റെസിപ്പിയാണ് അടുത്തിടെ
പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഐസ് ക്രീം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചോക്ലേറ്റ് ഐസ്ക്രീമിനാകും ഏറ്റവും കൂടുതൽ ഡിമാന്റ് എന്ന് തന്നെ പറയാം. വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ പ്രധാനമായി ഒഴിവാക്കുന്ന ഒന്നാണ് ഐസ്ക്രീം. എങ്കിൽ ഇനി മുതൽ ഐസ്ക്രീം ഒഴിവാക്കണമെന്നില്ല. വീട്ടിൽ തന്നെ എളുപ്പവും രുചികരമായ ഒരു ഡയറ്റ് ഐസ്ക്രീം തയ്യാറാക്കിയാലോ?
ഉയർന്ന ഫൈബറും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഡയറ്റ് ഐസ്ക്രീമിന്റെ റെസിപ്പിയാണ് അടുത്തിടെ പോഷകാഹാര വിദഗ്ധയായ പൂജ മൽഹോത്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഉയർന്ന പ്രോട്ടീൻ ഐസ്ക്രീം എന്നാണ് ഈ ഐസ്ക്രീമിന്റെ പേര്. പേര് പോലെ തന്നെ ശരീരത്തിന് പ്രധാനമായി വേണ്ട പോഷകങ്ങളായ പ്രോട്ടീനും ഫെെബറും ഈ ഐസ്ക്രീമിലുണ്ട്.
'ഉയർന്ന പ്രോട്ടീൻ ഐസ്‌ക്രീം (high protein ice cream)- ഈ റെസിപ്പി നിർബന്ധമായും പരീക്ഷിക്കേണ്ടതാണ്... ധെെര്യത്തോടെ കഴിക്കാവുന്ന ഐസ്ക്രീം...' എന്ന് കുറിച്ച് കൊണ്ടാണ് പൂജ മൽഹോത്ര റെസിപ്പി വീഡിയോ പങ്കുവച്ചത്. എല്ലാ ചോക്ലേറ്റ് പ്രേമികളും നിർബന്ധമായും പരീക്ഷിക്കേണ്ടതാണ് ഈ ഐസ്ക്രീം റെസിപ്പി എന്നും അവർ വീഡിയോയിൽ പറഞ്ഞു.
വേണ്ട ചേരുവകൾ
- കോട്ടേജ് ചീസ് 1 കപ്പ് (ചെറുചായി സ്ലെെസാക്കിയത്)
- കശുവണ്ടി അരക്കപ്പ് ( കുതിർത്തത്)
- കുതിർത്ത ഈന്തപ്പഴം 10 എണ്ണം (കുരു കളഞ്ഞത്)
- മധുരമില്ലാത്ത കൊക്കോ പൗഡർ കാൽ കപ്പ്
- പാൽപാട മാറ്റിയ പാൽ 1 കപ്പ്
- ഡാർക്ക് ചോക്ലേറ്റ് 1 കപ്പ്
തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു മിക്സിയുടെ ജാറിൽ ഇടുക. ശേഷം നന്നായി അടിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഏഴോ എട്ടോ മണിക്കൂർ സെറ്റാകാനായി ഫ്രീസറിൽ വയ്ക്കുക. ശേഷം കഴിക്കുക.
Read more കർക്കിടക സ്പെഷ്യൽ ചേമ്പിൻ താൾ തോരൻ ; റെസിപ്പി