ഉഷ്ണത്തിന് പരിഹാരമായി തയ്യാറാക്കാം 'മിന്റ് ലസ്സി'; ഇതാ റെസിപ്പി..

'മിന്റ് ലസ്സി' അഥവാ പുതിനയില ചേര്‍ത്ത ലസ്സിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്

here is the recipe of sweet mint lassi

വേനല്‍ക്കാലമെത്തിയതോടെ ഉഷ്ണം സഹിക്കാന്‍ വയ്യെന്ന പരാതിയാണ് എങ്ങും. നിര്‍ജലീകരണവും സൂര്യാതപവും പോലുള്ള വെല്ലുവിളികളെ കടന്ന് വേനല്‍ തീര്‍ന്നുപോകണമെങ്കില്‍ ചില്ലറ പ്രയാസമല്ല ഉള്ളത്. ഏതായാലും വേനലിനെ അല്‍പമൊന്ന് തണുപ്പിക്കാന്‍ സഹായിക്കുന്നൊരു കിടിലന്‍ 'ഡ്രിങ്ക്' തയ്യാറാക്കി നോക്കിയാലോ? 

'മിന്റ് ലസ്സി' അഥവാ പുതിനയില ചേര്‍ത്ത ലസ്സിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു പാനീയമാണിത്. ആദ്യം ഇതിന് വേണ്ട ചേരുവകളേതെല്ലാമാണെന്ന് നോക്കാം. ശേഷം തയ്യാറാക്കുന്ന രീതിയും മനസിലാക്കാം. 

ചേരുവകള്‍...

തൈര്                                         - 300 എംഎല്‍
പഞ്ചസാര                                  - രണ്ട് ടേബിള്‍സ്പൂണ്‍
ഉണക്കിയ പുതിനയില           - ഒരു ടേബിള്‍സ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത്  - ഒരു നുള്ള്
ഐസ് ക്യൂബ്‌സ്                        - ഒരു ട്രേ 

തയ്യാറാക്കുന്ന വിധം...

ആദ്യം തൈര് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് പഞ്ചസാരയും പുതിനയിലയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം ആവശ്യമായ അത്രയും ഐസ് ക്യൂബുകള്‍ ചേര്‍ത്ത് വീണ്ടും മിക്‌സിയില്‍ അടിച്ചെടുക്കാം. 'മിന്റ് ലസ്സി' ഇതോടെ തയ്യാര്‍. അല്‍പം ജീരകപ്പൊടിയും ഫ്രഷ് പുതിനയിലയും മുകളില്‍ വിതറിയ ശേഷം തണുപ്പോടെ തന്നെ കഴിക്കാം.

Also Read:- ഹോളിക്ക് മധുരമേകാന്‍ 'ബാഹുബലി ഗുജിയ'; ഏറെ ആരാധകരുള്ള പരമ്പരാഗത പലഹാരം...

Latest Videos
Follow Us:
Download App:
  • android
  • ios