പപ്പട പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

പപ്പടത്തില്‍ സോഡിയം ബൈ കാര്‍ബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നത് പലരും അറിയാതെ പോകുന്നു. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാര്‍ബണേറ്റ്. 

health issues of papads and reasons to avoid -rse-

നമ്മളിൽ പലരും പപ്പട പ്രിയരാണ്. ചോറിനൊപ്പം മാത്രമല്ല പ്രാതലിനൊപ്പവും അത്താഴത്തിനൊപ്പവും പപ്പടം കഴിക്കുന്ന നിരവധി പേരുണ്ട് നമ്മുക്കിടയിൽ. വിവിധ തരം മാവുകൾ ഉപയോഗിച്ചും കൃത്രിമ രുചികളും നിറങ്ങളും പോലുള്ള വിവിധ അഡിറ്റീവുകൾ ചേർത്തും പപ്പടങ്ങൾ നിർമ്മിക്കുന്നു. എന്നാൽ ഇനി മുതൽ പപ്പടം കൊതി കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. 

പപ്പടത്തിൽ സോഡിയം ബൈ കാർബണേറ്റ് ഉപയോഗിയ്ക്കുന്നുവെന്നത് പലരും അറിയാതെ പോകുന്നു. അതായത് സോഡാക്കാരം. ഇത് പപ്പടം കേടാകാതെ ഇരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. ശരീരത്തിന് ദോഷകരമാണ് സോഡിയംബൈ കാർബണേറ്റ്. 

ഉയർന്ന ഉപ്പിന്റെ അംശമാണ് മറ്റൊരു കാരണം. ഉപ്പിന്റെ അംശവും സോഡിയം ബെൻസോയേറ്റ് മൂലമാണ്. ഉയർന്ന ഉപ്പ് കഴിക്കുന്നത് പല ദോഷഫലങ്ങളും ഉണ്ടാക്കും. രക്താതിമർദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാകുന്നു.

ഉപ്പ് മൂലമുണ്ടാകുന്ന പ്രധാന പ്രശ്നം ഉയർന്ന ബിപിയാണ്.. ഇത് സ്ട്രോക്ക്, ഹൃദയാഘാതം, വൃക്ക തകരാറുകൾ എന്നിവയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. ഇവയെല്ലാം ഇപ്പോൾ മരണത്തിന് പ്രധാന കാരണങ്ങളാണ്...-”ദി ജോർജ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്ത് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വിവേകാനന്ദ് ഝാ പറഞ്ഞു.

എണ്ണയിലാണല്ലോ പപ്പടം വറുത്തെടുക്കുന്നത്. വറുത്ത പപ്പടത്തിനൊപ്പം കഴിക്കുന്ന എണ്ണ കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തിന് മറ്റ് ഹൃദയ രോഗങ്ങൾ പോലുള്ള ദോഷഫലങ്ങൾ ഉണ്ടാക്കുന്നു.

എണ്ണയിൽ വറുത്തെടുക്കുന്ന പപ്പടത്തിൽ ആൽക്കലൈൻ അടങ്ങിയിട്ടുണ്ട്.  ഇത് അർബുദത്തിന് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. പപ്പടങ്ങൾ ഉണ്ടാക്കുന്ന രീതികൾ മറ്റൊരു ആശങ്കയാണ്. ഉരുട്ടിയ ശേഷം വെയിലിൽ ഉണക്കി, സാധാരണയായി തുറസ്സായ സ്ഥലത്ത്, അവ ധാരാളം വായു മലിനീകരണത്തിന് വിധേയമാകുന്നു. ഉണങ്ങുമ്പോൾ അവ സൂക്ഷിക്കുന്ന പ്രതലങ്ങളിൽ പലതരം സൂക്ഷ്മാണുക്കൾ ഉണ്ടാകാം. അത് അവയെ കൂടുതൽ മലിനമാക്കും.

Read more പ്രമേഹമുള്ളവരിൽ ഗ്ലൂക്കോസ് നില പെട്ടെന്ന് കൂടിയാൽ ഉണ്ടാകാവുന്ന അഞ്ച് ലക്ഷണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios