ദഹന പ്രശ്നങ്ങൾ അകറ്റും, പ്രമേഹത്തെ തടയാം ; അറിയാം ഉലുവയുടെ ആരോഗ്യഗുണങ്ങൾ
ഉലുവയിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാലും മുടിയിൽ പുരട്ടിയാലും വളരെ ഉപയോഗപ്രദമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള ട്രൈഗ്ലിസറൈഡുകളുടെ ആഗിരണത്തെ ഇത് കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.
ആരോഗ്യകരമായ ജീവിതശൈലി കൈകാര്യം ചെയ്യുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ രീതിയിലുള്ള ഭക്ഷണം, ശരിയായ അളവിലും ശരിയായ സമയത്തും കഴിക്കുന്നത് നമ്മെ ഒരുപാട് മുന്നോട്ട് പോകാൻ സഹായിക്കുന്നു.
പാചകത്തിൽ പ്രധാനപ്പെട്ട സ്ഥാനമാണ് ഉലുവയ്ക്കുള്ളത്. വിഭവങ്ങളുടെ രുചി വർധിപ്പിക്കുന്നതിന് പുറമെ നിരവധി ആരോഗ്യഗുണങ്ങളും ഉലുവയ്ക്കുണ്ട്. താരൻ, കഷണ്ടി, മുടികൊഴിച്ചിൽ, തലയോട്ടിയിലെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സഹായിക്കുന്ന പോഷകങ്ങൾ ഉലുവയിൽ അടങ്ങിയിട്ടുണ്ട്. മലബന്ധം, ജലദോഷം, തൊണ്ടവേദന തുടങ്ങിയ വിവിധ രോഗങ്ങളെ അകറ്റി നിർത്താനും ഉലുവ സഹായിക്കുന്നു.
ശരീരത്തിലെ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയ്ക്കാൻ ഉലുവ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. മിഷിഗൺ സർവ്വകലാശാല നടത്തിയ ഒരു പഠനമനുസരിച്ച്, ഉലുവയിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡൽ സാപ്പോണിനുകൾ കുടലിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കിയേക്കാം. ഇത് കരളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നതിന്റെ തോത് കുറയ്ക്കുകയും ചെയ്യും.
പ്രമേഹത്തെ നേരിടാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ സഹായകമാണ്. മാത്രമല്ല അതിൽ അസാധാരണമായ 4HO-Ile എന്ന അമിനോ ആസിഡ് ഇതിലുണ്ട്. 4HO-Ile-ന് ചില പ്രമേഹ വിരുദ്ധ ഗുണങ്ങളുണ്ടെന്നും ഇൻസുലിൻ സ്രവണം വർദ്ധിപ്പിക്കുമെന്നും ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കു. ക്വാം യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസിലെ ഇറാനിയൻ ഗവേഷകർ പ്രമേഹ ചികിത്സയിൽ ഉലുവ ഉപയോഗിക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മുലയൂട്ടുന്ന അമ്മമാർക്കും ഉലുവ വെള്ളം കുടിക്കുന്നത് കൂടുതൽ മുലപ്പാൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
ഉലുവയിൽ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. അതിനാൽ, ഭക്ഷണത്തിൽ ഉലുവ ഉൾപ്പെടുത്തിയാലും മുടിയിൽ പുരട്ടിയാലും വളരെ ഉപയോഗപ്രദമാണ്. കൊഴുപ്പുള്ള ഭക്ഷണങ്ങളിൽ നിന്നുള്ള ട്രൈഗ്ലിസറൈഡുകളുടെ ആഗിരണത്തെ ഇത് കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു.
Read more മുഖം സുന്ദരമാകാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ