​ഗ്രീൻ പീസിന്റെ ഈ ​ഗുണങ്ങൾ അറിയാതെ പോകരുത്

വേവിച്ച അരക്കപ്പ് ഗ്രീൻ പീസിൽ 81 കലോറിയും 0.4 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുന്ന ആളുകൾക്ക് ഗ്രീൻ പീസ് സഹായകമാണ്.
 

health benefits eating green peas

ഗ്രീൻ പീസ് നമ്മളിൽ പലരും കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയാതെ പോകുന്നു.
നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഗുണം ചെയ്യുന്ന ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ പീസ്. സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻ പീസ്. മിക്ക പയറുവർഗങ്ങളെയും പോലെ ഗ്രീൻ പീസ് പോഷകപ്രദവും ആരോഗ്യകരവുമാണ്.

വേവിച്ച അരക്കപ്പ് ഗ്രീൻ പീസിൽ 81 കലോറിയും 0.4 ഗ്രാം കൊഴുപ്പും മാത്രമേ അടങ്ങിയിട്ടുള്ളൂ. ശരീരഭാരം കുറയ്ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുന്ന ആളുകൾക്ക് ഗ്രീൻ പീസ് സഹായകമാണ്.

പേശി ടിഷ്യു നിർമ്മിക്കാനും നന്നാക്കാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് പ്രോട്ടീൻ. ഇത് കലോറി ഉപഭോഗം കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. വേവിച്ച അര ക്കപ്പ് ഗ്രീൻ പീസിൽ 5 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്.

പ്രോട്ടീനുകളുടെയും നാരുകളുടെയും ഉയർന്ന ഉള്ളടക്കം ശരീരഭാരം വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്ന അകാല ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാനും സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പ്രധാന പോഷകമാണ് നാരുകൾ. ഇത് കലോറി ഉപഭോഗം കുറയ്ക്കാൻ സഹായിക്കും.

ഗ്രീൻ പീസിന്റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ഇത് രക്തത്തിലെ കാർബോഹൈഡ്രേറ്റുകൾ തകർക്കുന്നതിനെ മന്ദഗതിയിലാക്കുന്നു. അതിനാൽ, പഞ്ചസാര വർധനവ് അനുഭവപ്പെടില്ല. കുറഞ്ഞ ജിഐ ഭക്ഷണങ്ങൾ ടൈപ്പ് 2 പ്രമേഹം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഗുണം ചെയ്യും. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. 

കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ എൽഡിഎൽ അധികമാകുന്നത് ശരീരത്തിന് ഹാനികരമാണ്. ഇത് ധമനികളെ അടയ്ക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും. 

ഗ്രീൻ പീസ് വിറ്റാമിനുകൾ എ, സി, കെ എന്നിവയുടെ നല്ല ഉറവിടമാണ്. അതുപോലെ ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും. ഈ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

കാരറ്റ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

 

Latest Videos
Follow Us:
Download App:
  • android
  • ios