ഈ കഫേയില്‍ ഒരു കപ്പ് ചായയ്ക്ക് വില 1000 രൂപ!

ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ. 1000 രൂപയാണ് ഇവിടെ ഒരു കപ്പ് ചായയുടെ വില! 

golden tips black tea rate 1000rs

രാവിലെ ഒരു ഗ്ലാസ് ചായ (tea) കുടിക്കാതെ എങ്ങനെ ഒരു ദിവസം ആരംഭിക്കും? ഇങ്ങനെ ചിന്തിക്കുന്നവരാണ് നമ്മളില്‍ പലരും. പാല്‍ (milk) ഇല്ലെങ്കില്‍ കട്ടന്‍ ചായയോ (black tea) കോഫി എങ്കിലും മതി. അത്തരത്തില്‍ ചായ പലർക്കും ഒരു വികാരമാണ്. 

ചായ പ്രേമികൾക്കായി വളരെ വ്യത്യസ്തമായ ഒരു ചായ അവതരിപ്പിച്ചിരിക്കുകയാണ് ഹൈദരാബാദിലെ നിലോഫർ കഫേ (Niloufer Cafe). 1000 രൂപയാണ് ഇവിടെ ഒരു കപ്പ് ചായയുടെ വില! പണത്തിനുള്ള മൂല്യം ചായയ്ക്കുമുണ്ടെന്നാണ് കഫേയുടെ അവകാശവാദം. രാജ്യത്തെ ഏറ്റവും വിലയേറിയ തേയില ഉപയോഗിച്ചാണത്രേ ഈ ചായ ഉണ്ടാക്കുന്നത്. 'ഗോൾഡൻ ടിപ്സ് ബ്ലാക്ക് ടീ' (golden tips black tea) എന്ന് വിളിക്കപ്പെടുന്ന വിശേഷപ്പെട്ട തേയിലയാണ് ഇവര്‍ ഉപയോഗിക്കുന്നത്.

കിലോയ്ക്ക് 75,000 രൂപയാണ് ഈ തേയിലയുടെ വില എന്നും കഫേയുടെ മാനേജിംഗ് ഡയറക്ടർ ശശാങ്ക് അനുമൂല മാധ്യമങ്ങളോട് പറഞ്ഞു. 'അസമിലെ മൈജാനിൽ നടന്ന ഒരു ലേലത്തിലാണ് ഞങ്ങൾ ഈ തേയില വാങ്ങിയത്. ആകെ 1.5 കിലോഗ്രാം മാത്രമേ ലേലത്തിൽ ലഭ്യമായിരുന്നുള്ളു. അത് മുഴുവൻ ഞങ്ങൾ സ്വന്തമാക്കി. ഈ തേയിലയുടെ തനതുരുചി ഞങ്ങളുടെ ഉപഭോക്താക്കൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു'- അദ്ദേഹം പറഞ്ഞു. 

Also Read: റോഡരികിലെ ചായക്കട; ഒരു ഗ്ലാസ് ചായയ്ക്ക് 1000 രൂപ !
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Latest Videos
Follow Us:
Download App:
  • android
  • ios