ഇലയില്‍ വിളമ്പി പാനിപൂരി; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി വീഡിയോ

സാധാരണ ഒരു ചെറിയ സ്റ്റീല്‍ പാത്രത്തിലോ മറ്റുമാണ് പാനിപൂരി വിളമ്പി നല്‍കുന്നത്. എന്നാല്‍ ഇവിടെ ആദ്യം ഗോല്‍ഗപ്പയില്‍ നന്നായി ഉടച്ചെടുത്ത ആലൂവും കടലയും നിറച്ചശേഷം മധുരമുള്ള തൈരില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. 

Gol Gappa In A Leaf video viral

ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ ( Street Food ) ഏറെ ആരാധകരെ നേടിയ ഒരു വിഭവമാണ് ഗോല്‍ഗപ്പ ( Golgappe ) അഥവാ പാനിപൂരി. ഇപ്പോഴിതാ ഇലയില്‍ (leaf) വിളമ്പി നല്‍കുന്ന പാനിപൂരിയുടെ (Panipuri) വീഡിയോ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ദില്ലിലെ ചാന്ദനി ചൗക്കിലാണ് ഇലയില്‍ പാനിപൂരി വിളമ്പി നല്‍കുന്നത്. സാധാരണ ഒരു ചെറിയ സ്റ്റീല്‍ പാത്രത്തിലോ മറ്റുമാണ് പാനിപൂരി വിളമ്പി നല്‍കുന്നത്. എന്നാല്‍ ഇവിടെ   ആദ്യം ഗോല്‍ഗപ്പയില്‍ നന്നായി ഉടച്ചെടുത്ത ആലൂവും കടലയും നിറച്ചശേഷം മധുരമുള്ള തൈരില്‍ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ശേഷം മുകളില്‍ ചാറ്റ് മസാല വിതറി പാനിപൂരി ഇലകളില്‍ വച്ച് തരും. 

 

'ഒയേ ഫുഡീ' എന്ന ഇന്‍സ്റ്റഗ്രാം ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.ഇതുവരെ 21 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 91000-ല്‍ പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ഒപ്പം നല്ല കമന്‍റുകളും. 

Also Read: മുട്ട ചേര്‍ത്തുണ്ടാക്കിയ പോപ്‌കോണ്‍; കണ്‍ഫ്യൂഷനായല്ലോ എന്ന് സോഷ്യല്‍ മീഡിയ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios