പതിവായി ഈ പഴങ്ങള്‍ കഴിക്കൂ, അറിയാം ആരോഗ്യ ഗുണങ്ങള്‍...

വിറ്റാമിനുകളും മറ്റും അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെയും കുടലിന്‍റെയും തലച്ചോറിന്‍റെയുമൊക്കെ ആരോഗ്യത്തിനും പഴങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്.

Fruits to Eat During the Season for Better Health and Immunity azn

പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. രുചി കൊണ്ടു മാത്രമല്ല, അവയുടെ ഗുണങ്ങളും വളരെ വലുതാണ്. വിറ്റാമിനുകളും മറ്റും അടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെയും കുടലിന്‍റെയും തലച്ചോറിന്‍റെയുമൊക്കെ ആരോഗ്യത്തിനും പഴങ്ങള്‍ പതിവായി കഴിക്കുന്നത് നല്ലതാണ്. 

അത്തരത്തില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പീച്ചാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം അടങ്ങിയ ഇവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബറും വെള്ളവും അടങ്ങിയ പീച്ച് കലോറി കുറഞ്ഞ ഒരു ഫലമാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഫൈബറുകളാല്‍ സമ്പുഷ്ടമായ പീച്ച് ദഹനത്തിനും നല്ലതാണ്. 

രണ്ട്... 

ലിച്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ലിച്ചി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

മൂന്ന്...

ചെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  വിറ്റാമിനുകളുടെ കലവറയായ ഇവ വൃക്കകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. വിറ്റാമിൻ എ, സി,  കെ, ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്,  ബീറ്റാ കരോട്ടിൻ, കാത്സ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയാല്‍ സമ്പന്നമാണ് ചെറി. കൂടാതെ ഉറക്കത്തെ സഹായിക്കുന്ന 'മെലാറ്റോണിന്‍' എന്ന ഹോര്‍മോണ്‍ ചെറിയില്‍ അടങ്ങിയിട്ടുണ്ട്.  അതിനാല്‍ ഉറക്കം ലഭിക്കാന്‍ രാത്രി ചെറി കഴിക്കുന്നത് നല്ലതാണ്.  ചെറി സ്ട്രോക്ക്, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

നാല്... 

വിറ്റാമിന്‍ സി അടങ്ങിയ ഒരു സിട്രസ് ഫ്രൂട്ട്‌ ആണ് ഓറഞ്ച്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം.  കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

അഞ്ച്....

ആപ്പിള്‍ ആണ് അഞ്ചാമതായി ഈ പട്ടികയില്‍‌ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍  അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ, കലോറി കുറഞ്ഞ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

ആറ്....

പേരയ്ക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിൻ എ, സി, ബി, കെ, ഫൈബർ, പൊട്ടാസ്യം, കാത്സ്യം, അയൺ, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്.

ഏഴ്...

ബ്ലൂബെറിയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍. വിറ്റാമിന്‍ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയ ഈ ബെറി പഴങ്ങള്‍  രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ദിവസവും കഴിക്കാം നിലക്കടല; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios