കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
പോഷകങ്ങളുടെ അപര്യാപ്‌തതമൂലം കണ്ണുകള്‍ക്ക് അനാരോഗ്യമുണ്ടാകുകയും കാഴ്‌ചശക്തിയെ ബാധിക്കുകയും ചെയ്യും. അതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം.
അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ കരോട്ടീന്‍, വിറ്റാമിന്‍ എ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണം ചെയ്യും.
രണ്ട്...
നെല്ലിക്ക ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ നെല്ലിക്ക കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
മൂന്ന്...
ചീരയാണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ചീര കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാൻ സഹായിക്കും.
നാല്...
ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ ഇവ കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.
അഞ്ച്...
ബീറ്റ്റൂട്ട് ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ വിറ്റാമിന്‍ ബിയും സിയും കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
ആറ്...
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്.
ഏഴ്...
മത്സ്യം ആണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
എട്ട്...
മധുരക്കിഴങ്ങ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവ കണ്ണിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പ്രമേഹ രോഗികള്‍ക്ക് ഉണക്കമുന്തിരി കഴിക്കാമോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം