അൾഷിമേഴ്‌സ് തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

85 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ മൂന്നിലൊന്ന് പേർക്കും അൾഷിമേഴ്സ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ് വ്യക്തമാക്കുന്നു.

Foods to keep Alzheimers disease at bay

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുന്ന അവസ്ഥയാണ് അൾഷിമേഴ്‌സ് രോഗം. പ്രായമായവരിലാണ് ഈ രോഗം കണ്ടുവരുന്നത്.  85 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ മൂന്നിലൊന്ന് പേർക്കും അൾഷിമേഴ്സ് രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും 'നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഏജിംഗ്' വ്യക്തമാക്കുന്നു.

മറവിരോ​ഗം തടയാൻ ചില ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും വിദ​ഗ്ധർ പറയുന്നു. പോഷകാഹാരവും ആരോഗ്യകരമായ ഭക്ഷണരീതികളും തലച്ചോറിന്റെ പ്രവർത്തനത്തിൽ സഹായകരമായ സ്വാധീനം ചെലുത്തുമെന്ന് ഗവേഷണങ്ങൾ പറയുന്നു. 

ചില പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ തലച്ചോറിനെ സംരക്ഷിക്കുമെന്ന് ഫിറ്റ്നസ് ആന്റ് ന്യൂട്രീഷ്യൽ സയന്റിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ പറയുന്നു. ഏതൊക്കെ ഭക്ഷണങ്ങൾ അൾഷിമേഴ്‌സ് തടയാൻ സഹായിക്കുമെന്ന് അറിയാം...

ഒന്ന്...

ബ്രോക്കോളി, കോളിഫ്ലവർ എന്നിവ കഴിക്കുന്നത് തലച്ചോറിന് നന്നായി പ്രവർത്തിക്കുന്ന സംരക്ഷണ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും വർദ്ധിപ്പിക്കുന്നു. ഇവയിൽ വിറ്റാമിൻ ഇ, ഫോളിക് ആസിഡ്, വിറ്റാമിൻ കെ 1, ലുറ്റീൻ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്.

 

Foods to keep Alzheimers disease at bay

 

രണ്ട്...

നട്സുകൾ തലച്ചോറിന് മികച്ച ലഘുഭക്ഷണമാണ്. ബ്ലൂബെറി, സ്ട്രോബെറി എന്നിവ തലച്ചോറിന്റെ പ്രവർത്തനത്തെ മികച്ച രീതിയിൽ നിലനിർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ അൾഷിമേഴ്സ് രോഗത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ഇത് സഹായിക്കും.

മൂന്ന്...

ഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ബെറി പഴങ്ങൾ ധാരാളം കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് മസ്തിഷ്ക കോശങ്ങൾ നന്നായി പ്രവർത്തിക്കാനും നശീകരണ പ്രക്രിയയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു.

 

Foods to keep Alzheimers disease at bay

 

നാല്...

ഒമേഗ 3 കൊഴുപ്പുകൾ ധാരാളമായി ലഭിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും. കാരണം, ഈ ആരോഗ്യകരമായ കൊഴുപ്പുകളിൽ അടങ്ങിയിരിക്കുന്ന ഡിഎച്ച്എ ബീറ്റാ-അമിലോയ്ഡ് ഫലകം കുറയ്ക്കും. അങ്ങനെ അൾഷിമേഴ്സ് തടയുന്നു. സാൽമൺ, ട്യൂണ, അയല, മത്തി എന്നിവ ഒമേഗ 3 കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്.  

അഞ്ച്...

ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കാനും വൈജ്ഞാനിക പ്രവർത്തനം മെച്ചപ്പെടുത്താനും ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

അൾഷിമേഴ്സ് രോഗം; പ്രധാനപ്പെട്ട ലക്ഷണങ്ങൾ അറിയാം

Latest Videos
Follow Us:
Download App:
  • android
  • ios