തൈറോയ്ഡ് രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...
തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാറുകള്‍ മൂലം രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് വളരെ കുറയുകയോ കൂടുകയോ ചെയ്യാം. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോർമോണ്‍ ഉല്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം.
തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
പിസ്ത ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും മിനറലുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഇവ തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്.
രണ്ട്...
മത്തങ്ങ വിത്തുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ മറ്റ് വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനും ശരീരത്തിലെ തൈറോയ്ഡ് ഹോർമോണുകളുടെ സമന്വയത്തിനും സന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന സിങ്കിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ മത്തങ്ങ വിത്തുകള്‍ തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാവുന്ന ഒന്നാണ്.
മൂന്ന്...
ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അയഡിനും അയേണും അടങ്ങിയ ഇവ തൈറോയ്ഡ് ഹോർമോണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും.
നാല്....
പയര്‍ വര്‍ഗങ്ങളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഇവ പെട്ടെന്ന് ശരീരഭാരം കൂടാതിരിക്കാനും സഹായിക്കും. കൂടാതെ തൈറോയ്ഡ് രോഗികള്‍ക്കും ഇവ പതിവായി കഴിക്കാം.
അഞ്ച്...
ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയ്ക്കാന്‍ സഹായിക്കുന്നതാണ് വെളിച്ചെണ്ണ. അതിനാല്‍ ഹൈപ്പര്‍ തൈറോയിഡിസമുളളവര്‍ വെളിച്ചെണ്ണ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
ആറ്...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയതാണ് നെല്ലിക്ക. തൈറോയ്ഡ് രോഗികള്‍ക്ക് പതിവായി കഴിക്കാവുന്ന ഒന്നാണ് നെല്ലിക്ക.
ഏഴ്...
പാൽ, വെണ്ണ, തൈര് തുടങ്ങിയ പാൽ ഉത്‌പന്നങ്ങളെല്ലാം തൈറോയ്ഡ് രോഗികള്‍ക്ക് കഴിക്കാം.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം