വിളര്‍ച്ചയെ തടയാന്‍ വീട്ടിലുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. 

foods to get rid of Iron Deficiency Anemia azn

ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവില്‍ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളര്‍ച്ച അഥവാ അനീമിയ എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ക്ഷീണം, തളര്‍ച്ച,   ഉന്മേഷക്കുറവ്, ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ, തലക്കറക്കം തുടങ്ങിയവയൊക്ക ആണ് വിളര്‍ച്ച ഉള്ളവരില്‍ സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍. 

അനീമിയ തടയുന്നതിനാണ് പ്രധാനമായും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. അത്തരത്തില്‍  ഇരുമ്പ് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രിസ് പഴങ്ങളും വിറ്റാമിന്‍ സി അടങ്ങിയ ബെറി പഴങ്ങള്‍, കിവി, ഇലക്കറികള്‍, നെല്ലിക്ക, തക്കാളി തുടങ്ങിയവയുമൊക്കെ ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. 

രണ്ട്...

വിറ്റാമിന്‍ എ അടങ്ങിയ ക്യാരറ്റ്, മധുര കിഴങ്ങ്, ആപ്രിക്കോട്ട് തുടങ്ങിയവ കഴിക്കുന്നതും  ഇരുമ്പിനെ ആഗിരണം ചെയ്യാന്‍ സഹായിക്കും. 

മൂന്ന്...

ബീറ്റ്റൂട്ട് ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബീറ്റ്റൂട്ട് വളരെ പോഷകഗുണമുള്ളതും അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, സസ്യ സംയുക്തങ്ങൾ എന്നിവയാൽ നിറഞ്ഞതുമാണ്. ബീറ്റ്റൂട്ട് ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ്,  ഫോളിക്ക് ആസിഡ്, പൊട്ടാസ്യം, നാരുകള്‍ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കും. 

നാല്...

ഈന്തപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളുടെ കലവറയാണ് ഈന്തപ്പഴം. ഇരുമ്പിന്‍റെ അംശം ധാരാളം അടങ്ങിയതിനാല്‍ ഇവ വിളർച്ചയെ തടയാന്‍ സഹായിക്കും. 

അഞ്ച്...

മാതളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, ഇരുമ്പ്, അന്നജം, നാരുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: തലമുടി വളരാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ രണ്ട് വിറ്റാമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ...

Latest Videos
Follow Us:
Download App:
  • android
  • ios