വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ...

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍, മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്, വേദനസംഹാരികളുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്  വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

Foods that you should not consume if you have kidney related issues azn

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കരോഗികളുടെ എണ്ണം ഇന്ന് കൂടി വരുന്നു. പല കാരണങ്ങള്‍ കൊണ്ടും വൃക്കകളുടെ ആരോഗ്യം മോശമാകാം. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍, മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്, വേദനസംഹാരികളുടെ അമിത ഉപയോഗം തുടങ്ങിയവയൊക്കെ ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നത്  വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കാം.

വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാന പങ്കുണ്ട്. വൃക്കരോഗം ഉള്ളവര്‍ പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. അത്തരത്തില്‍ വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

സംസ്കരിച്ച ഇറച്ചിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ സംസ്കരിച്ച ഇറച്ചി വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. 

രണ്ട്... 

അച്ചാറുകളാണ് രണ്ടാമതായി ഈ പട്ടികയില്‍  ഉള്‍പ്പെടുന്നത്.  ഇവയില്‍ സോഡിയത്തിന്‍റെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ അച്ചാറുകള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വൃക്ക രോഗികള്‍ക്ക് നല്ലത്. 

മൂന്ന്... 

നേന്ത്രപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വൃക്ക രോഗമുള്ളവര്‍ നേന്ത്രപ്പഴം കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. 

നാല്... 

ഉരുളക്കിഴങ്ങാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉരുളക്കിഴങ്ങിലും പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് വൃക്ക രോഗമുള്ളവര്‍ക്ക് നല്ലത്. 

അഞ്ച്... 

പഞ്ചസാര ധാരാളം അടങ്ങിയ സോഡകളും കോളകളും ഒഴിവാക്കുന്നതും വൃക്ക രോഗികള്‍ക്ക് ഗുണം ചെയ്യും. 

ആറ്... 

പുലുല്‍പ്പന്നങ്ങളാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ ഇവയില്‍ ധാരാളമായുണ്ട്. അതിനാല്‍ ഇവയുടെ ഉപയോഗവും പരിമിതപ്പെടുത്തുന്നതാണ് വൃക്ക രോഗമുള്ളവര്‍ക്ക് നല്ലത്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പ്രഭാത ഭക്ഷണത്തില്‍ പതിവായി ഈ നട്സ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios