വിറ്റാമിന്‍ 'എ'യുടെ അഭാവം; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് ഭക്ഷണങ്ങള്‍...

വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്‍റെ കാഴ്ചയ്ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിന്‍ 'എ'യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Foods That May Help Boost Vitamin A Intake

ശരീരത്തിന്‍റെ ആരോഗ്യത്തിന് പോഷകങ്ങള്‍ (nutrients) ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ എ (Vitamin A ) അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്രതിരോധശക്തി (immunity) വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഒപ്പം വിറ്റാമിന്‍ എ സമൃദ്ധമായ ഭക്ഷണം കണ്ണിന്‍റെ കാഴ്ചയ്ക്കും ഏറെ ഗുണം ചെയ്യും. 

വിറ്റാമിന്‍ 'എ'യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

ക്യാരറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. നാരുകളാല്‍ സമ്പുഷ്ടമായ ക്യാരറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. അതിനാല്‍ ദിവസവും ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്താം.  ഒരു കപ്പ് അരിഞ്ഞ ക്യാരറ്റ് ഒരു ദിവസത്തേയ്ക്ക് ആവശ്യമായ വിറ്റാമിന്‍ എയുടെ നല്ലൊരു ശതമാനം ലഭ്യമാക്കും. 

രണ്ട്...

പാലും പാല്‍ ഉല്‍പ്പന്നങ്ങളും വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്. അതിനാല്‍ പാല്‍, ചീസ്, തൈര് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

ബ്രൊക്കോളി ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ മാത്രമല്ല, വിറ്റാമിന്‍ സി, ഇ, നാരുകള്‍, പ്രോട്ടീനുകള്‍, മഗ്നീഷ്യം, കാത്സ്യം തുടങ്ങിയവയും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

പച്ച, ചുവപ്പ് എന്നീ നിറങ്ങളിലുള്ള കാപ്‌സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും കാത്സ്യവും ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

അഞ്ച്...

വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രതിരോധിശേഷി വര്‍ധിപ്പിക്കാനും  രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് നല്ലതാണ്. 

Also Read: പ്രമേഹ രോഗികള്‍ക്ക് കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios