ദിവസവും കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍; അറിയാം ഗുണങ്ങള്‍...
ദിവസവും ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍, പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. ചൂടുകാലത്ത് മാത്രമല്ല, തണുപ്പുകാലത്തും വെള്ളം ധാരാളം കുടിച്ചില്ലെങ്കില്‍ നിർജ്ജലീകരണം ഉണ്ടാകാം.
ശരീരത്തിന് ആവശ്യത്തിന് വേണ്ട ഒന്നാണ് വെള്ളം. ദിവസവും ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍, പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. ഒട്ടുമിക്കയാൾക്കാരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് നിർജ്ജലീകരണം. ചൂടുകാലത്ത് മാത്രമല്ല, തണുപ്പുകാലത്തും വെള്ളം ധാരാളം കുടിച്ചില്ലെങ്കില്‍ നിർജ്ജലീകരണം ഉണ്ടാകാം. നിർജ്ജലീകരണം ശരീരത്തിന്‍റെ മാത്രമല്ല, ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കുക.
ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം...
ഒന്ന്...
ഇളനീര്‍ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഇളനീര്‍ കുടിക്കുന്നത് ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
രണ്ട്...
നാരങ്ങാ വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ നിര്‍ജ്ജലീകരണം തടയാനും ദാഹം ശമിപ്പിക്കാനും ഇവ സഹായിക്കും.
മൂന്ന്...
വെള്ളരിക്കാ ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ജലാംശം അടങ്ങിയിരിക്കുന്ന ഒരു പച്ചക്കറിയാണ് വെള്ളരിക്ക. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിൽ ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
നാല്...
മാതള ജ്യൂസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഇവ വിളര്‍ച്ചയെ തടയാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
അഞ്ച്...
തണ്ണിമത്തന്‍ ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റിഓക്സിഡന്‍റുകളും വെള്ളവും ധാരാളം അടങ്ങിയ ഇവ കുടിക്കുന്നത് നിര്‍ജ്ജലീകരണം തടയാനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഏഴ് ഭക്ഷണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം