മുഖത്തെ കറുത്ത പാടുകളും ചുളിവുകളും അകറ്റാന്‍ പതിവായി ഉപയോഗിക്കേണ്ട ഫേസ് പാക്കുകള്‍...

പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വളയങ്ങളും വരാം.

face packs to get rid of wrinkles and dark spots azn

മുഖത്തെ കറുത്ത പാടുകളും ചുളിവുകളും വരെ ചിലരെ അസ്വസ്ഥരാക്കാം. പല കാരണങ്ങള്‍ കൊണ്ടും മുഖത്തെ കറുത്ത പാടുകള്‍ ഉണ്ടാകാം. പ്രായമാകുമ്പോള്‍ മുഖത്ത് ചുളിവുകളും വളയങ്ങളും വരാം.  മുഖത്തെ ഇത്തരം കറുത്തപാടുകളും ചുളിവുകളും അകറ്റാനും മുഖം തിളങ്ങാനും സഹായിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം... 

ഒന്ന്...

ഉരുളക്കിഴങ്ങ് പകുതി ഉടച്ചതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍‌ നാരങ്ങാ നീരും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖത്തെ കറുത്ത പാടുകളെ തടയാനും മുഖം തിളങ്ങാനും ഈ പാക്ക് സഹായിക്കും. 

രണ്ട്...

മുട്ടയുടെ വെള്ളയില്‍ ഉരുളക്കിഴങ്ങിന്റെ ജ്യൂസ്‌ ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും. 

മൂന്ന്...

അര കപ്പ് പപ്പായയും അര ടീസ്പൂണ്‍ മഞ്ഞളും അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇത് പരീക്ഷിക്കുന്നത് മുഖത്തെ കറുത്ത പാടുകളെ അകറ്റാന്‍ സഹായിക്കും. 

നാല്...

പകുതി പഴം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടി മസാജ് ചെയ്യാം. 20 മിനിറ്റിന് ശേഷം ഇളംചൂടുവെള്ളം കൊണ്ട് കഴുകാം. മുഖത്തെ ചുളിവുകള്‍ മാറാന്‍ ഈ പാക്ക് സഹായിക്കും. 

അഞ്ച്... 

ഒരു ടേബിള്‍ സ്പൂണ്‍ കറ്റാർവാഴ ജെല്ലും രണ്ട്  ടേബിള്‍ സ്പൂണ്‍   വെള്ളരിക്ക നീരും നാരങ്ങാ നീരും ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.  30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ കറുത്ത പാടുകളെ അകറ്റാനും മുഖം സുന്ദരമാകാനും സഹായിക്കും. 

ശ്രദ്ധിക്കുക: അലർജി സംബന്ധമായ പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കാൻ പാക്കുകളും സ്ക്രബുകളും ഉപയോ​ഗിക്കുന്നതിന് മുമ്പ് പാച്ച് ടെസ്റ്റ് ചെയ്യുക. അതുപോലെ തന്നെ ഒരു ഡോക്ടറെ 'കൺസൾട്ട്' ചെയ്തതിന് ശേഷം മാത്രം മുഖത്ത് പരീക്ഷണങ്ങള്‍ നടത്തുന്നതാണ് ഉത്തമം.

Also read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios