മുട്ട ചേര്‍ത്തുണ്ടാക്കിയ പോപ്‌കോണ്‍; കണ്‍ഫ്യൂഷനായല്ലോ എന്ന് സോഷ്യല്‍ മീഡിയ
മുട്ടചേര്‍ത്ത് പോപ്കോണ്‍ തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സ്‌കോട്സ് റിയാലിറ്റി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
പോപ്‌കോണ്‍ കഴിക്കാനിഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ചോക്ലേറ്റ് പോപ്‌കോണ്‍ (chocolate popcorn), ചീസ് പോപ്‌കോണ്‍ (cheese popcorn) തുടങ്ങി വിവിധതരം രുചിയിലാണ് പോപ്‌കോണ്‍ ( popcorn) ഇന്ന് വിപണിയില്‍ ലഭിക്കുന്നത്. എന്നാല്‍ മുട്ട (egg) ചേര്‍ത്ത പോപ്‌കോണ്‍ കഴിച്ചിട്ടുണ്ടോ?
മുട്ടചേര്‍ത്ത് പോപ്കോണ്‍ തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'സ്‌കോട്സ് റിയാലിറ്റി' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയൊരു ചീനചട്ടിയിലേയ്ക്ക് ചോളം ഇട്ടതിനുശേഷം അതിലേയ്ക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുന്നു. ശേഷം ഇതിലേയ്ക്ക് കുറച്ച് എണ്ണ കൂടി ചേര്‍ത്ത് അടപ്പ് വച്ച് മൂടുകയാണ് ചെയ്യുന്നത്. ഏതാനും മിനിറ്റുകള്‍ക്കുശേഷം അടപ്പ് മാറ്റി നോക്കുമ്പോള്‍ പോപ്‌കോണ്‍ റെഡിയായിട്ടുണ്ടാകും.
ഏകദേശം 31 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. എന്തായാലും മുട്ട ചേര്‍ത്ത് പോപ്‌കോണ്‍ തയ്യാറാക്കുമോ എന്ന കണ്‍ഫ്യൂഷനിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.
Also Read: 24 കാരറ്റ് സ്വര്‍ണം പൊതിഞ്ഞ് ഭീമന്‍ മോമോ; വിമര്‍ശനവുമായി സോഷ്യൽ മീഡിയ
കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona