കിടിലൻ വെജിറ്റബിൾ സൂപ്പ് ; ഈസി റെസിപ്പി
വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു വെജിറ്റബിൾ സൂപ്പ് പരിചയപ്പെട്ടാലോ?...
സൂപ്പ് കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികം പേരും. ഒരു പനിയോ ജലദോഷമോ ഒക്കെ വന്നാൽ ചൂടോടെ ഒരു ഗ്ലാസ് സൂപ്പ് കുടിക്കാൻ നാം ആഗ്രഹിക്കാറുണ്ട്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു വെജിറ്റബിൾ സൂപ്പ് പരിചയപ്പെട്ടാലോ?...
തയ്യാറാക്കുന്ന വിധം...
കാരറ്റ് 1 എണ്ണം
ബീൻസ് 3 എണ്ണം
കൂൺ 2 ടേബിൾ സ്പൂൺ
കാബേജ് 1/2 കപ്പ്
സവാള 1 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഒലിവ് ഓയിൽ 1 സ്പൂൺ
തയാറാക്കുന്ന വിധം...
ആദ്യം സൂപ്പ് തയ്യാറാക്കാനുള്ള പാനിലേക്ക് ഒലിവ് ഓയിൽ ഒഴിക്കുക. ചൂടായി കഴിഞ്ഞാൽ വെളുത്തുള്ളി അരിഞ്ഞതും സവാള ചെറുതായി അരിഞ്ഞതും ചേർക്കുക. ചെറുതായി വറുത്തെടുത്ത ശേഷം അതിലേക്ക് കൂൺ ചേർത്ത് വഴറ്റുക. ചെറുതായി വാടിയ ശേഷം ബാക്കി പച്ചക്കറികൾ എല്ലാം ചേർത്ത് വഴറ്റി എടുക്കുക. ശേഷം വെള്ളനവും ഉപ്പുംകുരുമുളക് എന്നിവ ചേർത്ത് തിളപ്പിച്ച് എടുക്കുക. രണ്ടു ടേബിൾ സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലർത്തിയത് ഇതിലേക്ക് ചേർക്കാം. സൂപ്പ് തയ്യാർ...
പിസ്ത കഴിച്ചാൽ ലഭിക്കും ഈ ഗുണങ്ങൾ