നേന്ത്രക്കായ് കൊണ്ട് ഒരു വ്യത്യസതമായ മോരൊഴിച്ചു കൂട്ടാൻ ; ഈസി റെസിപ്പി
ചോറിനൊപ്പം കഴിക്കാൻ പറ്റിയൊരു മോരൊഴിച്ച് കൂട്ടാൻ തയ്യാറാക്കിയാലോ?.നേന്ത്രക്കായ് കൊണ്ട് തയ്യാറാക്കാം ഒരു മോരൊഴിച്ച് കറി....
ചോറിനൊപ്പം കഴിക്കാൻ പറ്റിയൊരു മോരൊഴിച്ച് കൂട്ടാൻ തയ്യാറാക്കിയാലോ?.നേന്ത്രക്കായ് കൊണ്ട് തയ്യാറാക്കാം ഒരു മോരൊഴിച്ച് കറി....
വേണ്ട ചേരുവകൾ...
നേന്ത്രക്കായ് 1 എണ്ണം
തൈര് ഒരു കപ്പ്
കടുക് ഒരു ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
ചുവന്ന മുളക് 2
കറിവേപ്പില രണ്ട് തണ്ട്
ഉലുവ പൊടി കാൽ ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
മഞ്ഞൾ പൊടി കാൽ ടീസ്പൂൺ
മുളക് പൊടി അര ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
തയ്യാറാക്കേണ്ട വിധം...
നേന്ത്രകായ കഴുകി വൃത്തിയാക്കി നുറുക്കുക. മഞ്ഞൾ പൊടി, മുളക്പൊടി, കുരുമുളക് പൊടി , ഉപ്പ്, കറിവേപ്പില കുറച്ച് മോര് ചേർത്ത് വേവിക്കുക. അതിലേക്ക് നാളികേരം, പച്ചമുളക്, കുറച്ച് ജീരകം , കടുക് ചേർത്ത് അരയക്കക. അത് കറിയിലേക്ക് ചേർത്ത് പകുതി വേവായാൽ ഓഫ് ചെയ്യാം. വറുത്തിടാൻ പകുതി നെയ്യും വെളിച്ചെണ്ണയും ചേർത്ത് വറവ് ചേർക്കാം. കടുക്, ഉലുവ, ചുവന്ന മുളക്, കറിവേപ്പില ചേർത്ത് അവസാനം കുറച്ച് ഉലുവ പൊടി ചേർക്കുക. നേന്ത്ര കാ യിൽ കുറെ വിറ്റമിൻസ് ധാരാളം ഉണ്ട് . ശരീരത്തിന്റെ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പച്ച കായ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
തയ്യാറാക്കിയത്:
ശുഭ
Read more വായിലിട്ടാൽ അലിഞ്ഞുപോകുന്ന മാമ്പഴം പുഡ്ഡിംഗ് ; ഈസി റെസിപ്പി