പ്രമേഹത്തെ കുറയ്ക്കാന്‍ ഈ ആറ് ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കൂ...
പ്രമേഹത്തെ കുറയ്ക്കാന്‍ ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റും അടങ്ങിയതാണ് ഇവ. അതിനാല്‍ തന്നെ ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങളുണ്ട്.
പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണെന്ന് അറിയാമല്ലോ. പ്രമേഹത്തെ കുറയ്ക്കാന്‍ ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഫൈബറും വിറ്റാമിനുകളും മറ്റും അടങ്ങിയതാണ് ഇവ. അതിനാല്‍ തന്നെ ഡ്രൈ ഫ്രൂട്ട്സുകള്‍ കഴിക്കുന്നത് ശരീരത്തിന് നിരവധി ഗുണങ്ങളുണ്ട്.
പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഡ്രൈ ഫ്രൂട്ട്സുകളെ പരിചയപ്പെടാം...
ഒന്ന്...
ഡ്രൈഡ് ആപ്രിക്കോട്ടാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. ഡ്രൈഡ് ആപ്രിക്കോട്ടിന്‍റെ ജിഐയും കുറവാണ്. വിറ്റാമിന്‍ എയും വിറ്റാമിന്‍ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് കണ്ണുകളുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ ഡ്രൈഡ് ആപ്രിക്കോട്ട് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
രണ്ട്...
ഉണങ്ങിയ പ്ലം പഴമായ പ്രൂൺസ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും. പ്രൂൺസിന്‍റെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ ഗുണം ചെയ്യും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
മൂന്ന്...
ഡ്രൈഡ് ക്രാൻബെറി അഥവാ ഉണങ്ങിയ ലോലോലിക്ക ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഇവയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
നാല്...
ഈന്തപ്പഴം ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഇവയുടെ ജിഐയും കുറവാണ്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം വിലെ വെറുവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
അഞ്ച്...
ഉണക്കമുന്തിരിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും മിനറലുകളും ധാരാളം അടങ്ങിയതാണ് ഉണക്കമുന്തിരി. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും വണ്ണം കുറയ്ക്കാനുമൊക്കെ ഇവ സഹായിക്കും. കൂടാതെ ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും.
ആറ്...
ഡ്രൈഡ് ഫിഗ്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകളും ഫൈബറും അടങ്ങിയ ഇവ കഴിക്കുന്നതും പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: പ്രഭാത ഭക്ഷണത്തില്‍ പതിവായി ഈ നട്സ് ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍...