മാമ്പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമോ?
മാമ്പഴം മിൽക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തിൽ കഴിച്ചാൽ അത് ഭാരം കൂടാൻ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും.
മാമ്പഴം(mango) ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ശരീരഭാരം(weight loss) കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ മാമ്പഴം കഴിച്ചാൽ വണ്ണം കൂടുമോ എന്നു കരുതി കഴിക്കാൻ മടികാണിക്കാറുമുണ്ട്. എന്നാൽ എന്താണ് ഇതിന്റെ വാസ്തവം. മാമ്പഴം കഴിച്ചാൽ ഭാരം കൂടുമോ...?.
വിറ്റാമിൻ എ, വിറ്റാമിൻ സി, കോപ്പർ, ഫോളേറ്റ് എന്നിവ അടങ്ങിയ മാമ്പഴങ്ങൾക്ക് പോഷകഗുണമുണ്ട്. അതിൽ ഒരു ശതമാനം കൊഴുപ്പ് മാത്രമേയുള്ളൂ. ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.
മാമ്പഴത്തിലെ ഡയറ്ററി ഫൈബർ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ന്യൂട്രീഷ്യനിസ്റ്റ് പൂജ മഖിജ അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
മാമ്പഴം മിൽക്ക് ഷേക്ക്, ഐസ് ക്രീം, ജ്യൂസ്, ക്രീം, മംഗോ പൈ തുടങ്ങിയവയുടെ രൂപത്തിൽ കഴിച്ചാൽ അത് ഭാരം കൂടാൻ ഇടയാക്കും. ഇവയിലെല്ലാം പഞ്ചസാര കൂടുതലുണ്ട്. ഇത് ശരീരഭാരം കൂടാൻ കാരണമാകും. ഗുണങ്ങൾ ലഭിക്കാൻ പഴം പഴമായി തന്നെ കഴിക്കണമെന്നും അവർ പറയുന്നു.
ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് പ്രധാനപ്പെട്ട പഴങ്ങൾ