മലബന്ധം അലട്ടുന്നുണ്ടോ? ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം.  ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.

Do You Suffer From Regular Constipation here are some tips azn

പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ് മലബന്ധം.  മലബന്ധത്തിന് പല കാരണങ്ങളും ഉണ്ടാകാം. ആവശ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, അല്ലെങ്കിൽ ചില മരുന്നുകൾ എന്നിങ്ങനെ പല ഘടകങ്ങളും ഈ പ്രശ്നത്തിന് കാരണമാകുന്നു.

മലബന്ധത്തെ തടയാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ഇവ ഭക്ഷണ നാരുകളുടെ മികച്ച ഉറവിടങ്ങളാണ്. അതിനാല്‍ ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും. 

രണ്ട്...

മുഴു ധാന്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.   വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത എന്നിവയ്ക്ക് പകരം ഗോതമ്പ് ബ്രെഡ്, ബ്രൗൺ റൈസ്,  ഗോതമ്പ് പാസ്ത എന്നിവ കഴിക്കുക. 

മൂന്ന്... 

പയർവർഗങ്ങളും ബീൻസും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. പയർ, ചെറുപയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങളിൽ നാരുകൾ ധാരാളമുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

നാല്... 

നട്സും സീഡുകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, മത്തങ്ങ വിത്തുകൾ എന്നിവയിൽ നാരുകൾ കൂടുതലാണ്. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും. 

അഞ്ച്...

ഇലക്കറികള്‍ ധാരാളം കഴിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും. ചീര പോലെയുള്ള ഇലക്കറികളില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്.  

ആറ്...

ഉച്ചഭക്ഷണത്തിനു ശേഷം പൊടിച്ച ശർക്കരയും നെയ്യും തുല്യ അളവില്‍ യോജിപ്പിച്ച് കഴിക്കുക. ശർക്കരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. നെയ്യില്‍ അവശ്യ കൊഴുപ്പുകളും ഉണ്ട്. ഈ കോമ്പിനേഷന്‍ സുഗമമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധത്തെ അകറ്റുകയും ചെയ്യും. 

ഏഴ്...

നിർജ്ജലീകരണമാണ് പലപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്. അതിനാല്‍ ഉയർന്ന ജലാംശമുള്ള തണ്ണിമത്തൻ കഴിക്കുന്നത് നിർജ്ജലീകരണം അകറ്റാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 

എട്ട്... 

വെള്ളം കുടിക്കുന്നതും മലബന്ധത്തെ തടയാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: പാലിനൊപ്പം ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കരുതേ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios