വെറും വയറ്റിൽ തണ്ണിമത്തൻ കഴിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്...
കലോറിയും താരതമ്യേന കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. തണ്ണിമത്തൻ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പോഷകങ്ങളുടെ പ്രകൃതിദത്ത ഉറവിടമായ സൂപ്പർഫുഡുകളാണ് പഴങ്ങൾ. ആരോഗ്യകരമായ ജീവിതക്രമം നയിക്കാനായി പഴങ്ങളും പച്ചക്കറികളും ഉൾപെടുത്തിയ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു.
ധാരാളം പോഷകങ്ങൾ അടങ്ങിയ പഴമാണ് തണ്ണിമത്തൻ. 90% ജലാംശവും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴമാണ് ഇത്. കുറഞ്ഞ അളവിൽ കലോറി അടങ്ങിയ ഭക്ഷണമായതിനാൽ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ കൂടുതൽ നേരം വയറുനിറഞ്ഞിരിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
കലോറിയും താരതമ്യേന കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 47 കലോറി മാത്രമാണ് അടങ്ങിയിരിക്കുന്നത്. തണ്ണിമത്തൻ സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
വൈറ്റമിനുകളായ സി, എ, പൊട്ടാസ്യം, കോപ്പർ, കാൽസ്യം എന്നിവയും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്. ആസ്ത്മയുടെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് തണ്ണിമത്തൻ സഹായിക്കുന്നു. നാഡികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ കഴിയുന്ന പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടം തണ്ണിമത്തനുണ്ട്.
തണ്ണിമത്തൻ വെറും വയറ്റിൽ കഴിക്കാമോ?
' പ്രഭാതഭക്ഷണത്തിലെ പഴങ്ങൾ കഴിക്കാൻ അനുയോജ്യമല്ല. കാരണം ഇത് രോഗലക്ഷണങ്ങൾ വഷളാക്കുകയും ഗുണം നൽകാതിരിക്കുകയും ചെയ്യും. കൂടുതൽ പ്രയോജനം ലഭിക്കുന്നതിനായി പഴം എപ്പോൾ വേണമെങ്കിലും ചെറിയ അളവിൽ ലഘുഭക്ഷണമായി കഴിക്കാം. ശരീരത്തിലെ അമിതമായ ലെപ്റ്റിൻ സ്രവണം (ഉത്പാദിപ്പിക്കുന്നത്) അഡിപ്പോസ് ടിഷ്യു വഴി), സംവേദനക്ഷമത കുറയുകയും ഫ്രക്ടോസ് അസഹിഷ്ണുതയ്ക്ക് കാരണമാവുകയും ശരീരത്തിൽ കൊഴുപ്പ് ഉൽപാദനവും സംഭരണവും വർദ്ധിപ്പിക്കുകയും ചെയ്യും...' - പോഷകാഹാര വിദഗ്ധ അനുപമ മേനോൻ പറയുന്നു.
ഫ്രക്ടോസ് അസഹിഷ്ണുത ഉള്ള ഒരാൾക്ക് രാവിലെ ആദ്യം തണ്ണിമത്തൻ കഴിക്കുന്നത് ദോഷകരമാകുമെന്നും ഇത് ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും അവർ പറയുന്നു.
Read more പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം, കാരണം