പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഈ ഒരൊറ്റ പച്ചക്കറി കഴിക്കൂ; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍...

പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഫൈബറും ഇവയില്‍‌ അടങ്ങിയിട്ടുണ്ട്. 

diabetes management and other benefits of bitter gourd

കയ്പ് ആയതുകൊണ്ട് പലര്‍ക്കും കഴിക്കാന്‍ മടിയുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇരുമ്പ്,  പൊട്ടാസ്യം, വിറ്റാമിന്‍ സി, മഗ്നീഷ്യം, കാത്സ്യം ഫോളേറ്റ്,  സിങ്ക്, ഭക്ഷ്യനാരുകൾ  എന്നിവ അടങ്ങിയതാണ് പാവയ്ക്ക. 

പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഫൈബറും ഇവയില്‍‌ അടങ്ങിയിട്ടുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ പതിവായി പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

പാവയ്ക്കയിൽ നാരുകൾ ഉള്ളതിനാല്‍ ഇത് മലബന്ധം തടയാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാനും പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം. 100 ഗ്രാം പാവയ്ക്കയിൽ 17 കലോറി മാത്രമേ ഉള്ളൂ. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

പാവയ്ക്ക കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഡ്രൈഡ് കിവി കഴിക്കുന്നതു കൊണ്ടുള്ള ഈ ഗുണങ്ങള്‍ അറിയാമോ?

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios