'ഓറിയോ ബിസ്കറ്റില്‍ ക്രീം കുറഞ്ഞുവരുന്നു'; സോഷ്യല്‍ മീഡിയയില്‍ വമ്പൻ ചര്‍ച്ച
സോഷ്യല്‍ മീഡിയയില്‍ പലരും ഇതിന്‍റെ വീഡിയോകളും ഫോട്ടോകളുമെല്ലാം പങ്കുവയ്ക്കുന്നുണ്ട്. ക്രീം കുറഞ്ഞുവന്ന് ഇത് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്
ഓറിയോ ബിസ്കറ്റ് വിപണിയില്‍ നല്ല ഡിമാൻഡ് വരാറുള്ളൊരു ബ്രാൻഡ് ഉത്പന്നമാണ്. ചോക്ലേറ്റ് രുചിയിലുള്ള ബിസ്കറ്റുകളും നടുക്ക് ക്രീമും ആണ് ഓറിയോ ബിസ്കറ്റിന്‍റെ പ്രത്യേകത. പ്രത്യേകിച്ച് കുട്ടികളാണ് ഓറിയോ ബിസ്കറ്റിന്‍റെ ആരാധകര്‍. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും കഴിക്കാറുള്ളത് തന്നെയാണ്. എങ്കിലും കുട്ടികളാണ് ഏറെയും ആരാധകര്‍ എന്നുമാത്രം.
ഇപ്പോഴിതാ ഓറിയോ ബിസ്കറ്റിനെ ചൊല്ലി വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഓറിയോ ബിസ്കറ്റില്‍ ക്രീം കുറഞ്ഞുവരുന്നുവെന്ന പരാതിയാണ് പലരും ഉന്നയിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് വില കൂട്ടിയാല്‍ വില്‍പന കുറയുമെന്ന ഭയത്താല്‍ അളവില്‍ ചെറിയ കുറവോ ക്രിതൃമമോ ചെയ്യുന്നൊരു രീതി പല വമ്പൻ കമ്പനികളും ചെയ്യാറുണ്ട്.
'ഷ്രിങ്ക്-ഫ്ളേഷൻ' എന്നാണ് ഈ പ്രവണതയെ വിശേഷിപ്പിക്കാറ്. മുമ്പ് പല കമ്പനികളുടെയും ഉത്പന്നങ്ങളെച്ചൊല്ലി ഇതേ പരാതികളും ആരോപണങ്ങളും ഉയര്‍ന്നിട്ടുള്ളതാണ്. സോഷ്യല്‍ മീഡിയയിലും കാര്യമായ ചര്‍ച്ചകളുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ഓറിയോ ബിസ്കറ്റിന് മുകളിലാണെന്ന് മാത്രം.
സോഷ്യല്‍ മീഡിയയില്‍ പലരും ഇതിന്‍റെ വീഡിയോകളും ഫോട്ടോകളുമെല്ലാം പങ്കുവയ്ക്കുന്നുണ്ട്. ക്രീം കുറഞ്ഞുവന്ന് ഇത് നിലവില്‍ നേര്‍ത്തൊരു ഭാഗം മാത്രമായി മാറിയിരിക്കുന്നു എന്നാണ് പലരും പരാതിപ്പെടുന്നത്. യുഎസില്‍ നിന്നുള്ള ഉപഭോക്താക്കളാണ് അധികവും പരാതിയുന്നയിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും.
പാക്കറ്റില്‍ കാണിക്കുന്നത് പോലെയല്ല ഉത്പന്നമെങ്കില്‍ കമ്പനികള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്യാമെന്നും ഇതേ അവകാശത്തില്‍ ഓറിയോ കമ്പനിക്കെതിരെയും പരാതിപ്പെടേണ്ടതുണ്ട്- അവര്‍ പാക്കറ്റില്‍ കാണിച്ചിരിക്കുന്ന രീതിയില്‍ അല്ല ഇപ്പോള്‍ ബിസ്കറ്റ് ഇറക്കുന്നതെന്നുമെല്ലാം ഇവര്‍ പരാതിപ്പെടുന്നു.
ഇതിനിടെ യുഎസില്‍ ഓറിയോ ഇറക്കുന്ന 'മൊണ്ടേലസ്' ഗ്രൂപ്പ് പ്രതികരണവുമായി എത്തി. പഞ്ചസാരയുടെയും കൊക്കോയുടെയും ഉയരുന്ന വിലയോട് മത്സരിച്ച് നില്‍ക്കാൻ പല 'സ്ട്രാറ്റജി'യും (തന്ത്രങ്ങള്‍) തങ്ങള്‍ പയറ്റിനോക്കിയെന്നും പാക്കറ്റ് സൈസ് കുറയ്ക്കുകയും ഡിസ്കൗണ്ട് നല്‍കുകയുമെല്ലാം ചെയ്തിരുന്നുവെന്നും 'മൊണ്ടേലസ്' വ്യക്തമാക്കി.
Also Read:- പുതിയ വെളിപ്പെടുത്തലുമായി ചെറുപ്പം നിലനിര്‍ത്താൻ ഗുളിക കഴിക്കുന്ന കോടീശ്വരൻ...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-