കണ്ടാല്‍ സംഗതി കഴിക്കാനുള്ളതാണെന്ന് തോന്നുമോ!; രസകരമായ വീഡിയോ
മഞ്ഞളും, ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന തരം ഇലകളും ബീറ്റ്‌റൂട്ട് പൗഡറുമെല്ലാമാണ് മാവ് അലങ്കരിക്കുന്നതിനായി ജിലിയന്‍ ഉപയോഗിച്ചിരിക്കുന്നത്. എന്തായാലും ഇനി ഇത്തരത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ പാചകത്തില്‍ നടത്തുമ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാന്‍ മറക്കേണ്ട
സോഷ്യല്‍ മീഡിയയില്‍ ( Social Media ) ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് ( Viral Video ) നമുക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടാറുള്ളത്. യുക്തിക്കും ശാസ്ത്രത്തിനുമെല്ലാം അതീതമായി സൗന്ദര്യബോധത്തിനും സന്തോഷത്തിനും പ്രാധാന്യം നല്‍കുന്ന രസകരമായ വീഡിയോകളാണ് മിക്കവരും കാണാനിഷ്ടപ്പെടുന്നത്.
കുഞ്ഞുങ്ങളുടെ കളിചിരിയോ കുസൃതിയോ, സിനിമാ സീനുകളോ, മീമുകളോ, പാട്ടോ, മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ അതല്ലെങ്കില്‍ കൗതുകമുണര്‍ത്തുന്ന എന്തെങ്കിലും കാര്യങ്ങളടങ്ങിയ വീഡിയോകളോ എല്ലാമാണ് സോഷ്യല്‍ മീഡിയയില്‍ അധികവും 'ഹിറ്റ്' ആകാറ്.
എന്നാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ കഴിഞ്ഞേ ഇതെല്ലാം വരൂ എന്ന് നമുക്ക് ആദ്യമേ ഉറപ്പിച്ചുപറയാം. അത്രമാത്രം പ്രേക്ഷകരാണ് ഫുഡ് വീഡിയോകള്‍ക്കുള്ളത്. പുതിയ പരീക്ഷണങ്ങളോ, പൊടിക്കൈകളോ, വ്‌ളോഗോ എന്തുമാകട്ടെ ഭക്ഷണവുമായി ബന്ധമുള്ളതാണെങ്കില്‍ ആ വീഡിയോ തീര്‍ച്ചയായും ആളുകള്‍ കണ്ടിരിക്കും.
എന്തായാലും അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ ശ്രദ്ധിക്കപ്പെട്ട അത്തരത്തിലുള്ള ഒരു ഫുഡ് വീഡിയോയിലേക്കാണ് ഇനി വരുന്നത്. കാണാന്‍ അതിമനോഹരമായ രീതിയില്‍, ജൈവികമായ ചേരുവകളുപയോഗിച്ചുതന്നെ പാസ്ത മാവ് തയ്യാറാക്കിയെടുക്കുന്ന പെണ്‍കുട്ടിയാണ് വീഡിയോയിലെ താരം.
ഇന്‍സ്റ്റഗ്രാമില്‍ ഭക്ഷണങ്ങളെ കുറിച്ചുള്ള ചിത്രങ്ങളും വീഡിയോകളും പതിവായി പങ്കുവയ്ക്കുന്ന പേജിന്റെ ഉടമ കൂടിയാണ് ടൊറന്റോക്കാരിയായ ജിലിയന്‍ എന്ന ഈ പെണ്‍കുട്ടി. പേജിലൂടെ തന്നെയാണ് 'കളര്‍ഫുള്‍' ആയ പാസ്ത മാവ് തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഭംഗിയായി പാസ്ത തയ്യാറാക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ഇത് കേവലം പാചകമല്ല, മറിച്ച് 'ആര്‍ട്ട്' തന്നെയാണെന്നുമെല്ലാം പലരും കമന്റില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും ഇത്രയധികം പേര്‍ പ്രശംസിച്ച ആ വീഡിയോ ഒന്ന് കണ്ടുനോക്കാം.
മഞ്ഞളും, ഭക്ഷണത്തില്‍ ചേര്‍ക്കാവുന്ന തരം ഇലകളും ബീറ്റ്‌റൂട്ട് പൗഡറുമെല്ലാമാണ് മാവ് അലങ്കരിക്കുന്നതിനായി ജിലിയന്‍ ഉപയോഗിച്ചിരിക്കുന്നത്. സശ്രദ്ധം ഇത് മാവിനോട് ചേർത്ത് എംബ്രോയിഡറി വർക്ക് ചെയ്യുന്ന പോലെ ചെയ്തെടുത്തിരിക്കുകയാണ് ജിലിയൻ.
എന്തായാലും ഇനി ഇത്തരത്തില്‍ വ്യത്യസ്തമായ പരീക്ഷണങ്ങള്‍ പാചകത്തില്‍ നടത്തുമ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പങ്കുവയ്ക്കാന്‍ മറക്കേണ്ട. ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം ഇത്തരം വീഡിയോകള്‍ തന്നെ ഒരു വിരുന്നാണ്.
Also Read:- കുടുംബം നോക്കാന്‍ പതിനാലുകാരന്റെ വഴിക്കച്ചവടം; വൈറലായി വീഡിയോ