റോഡരികില്‍നിന്ന് പിസ കഴിക്കുന്ന ബ്രസീല്‍ പ്രസിഡന്‍റ്; വാക്സിന്‍ എടുക്കാത്തതിന് വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിന്‍റെ തെളിവ് കാണിച്ചാല്‍ മാത്രമാണ് യുഎസില്‍ ഹോട്ടലുകളില്‍ പ്രവേശനമുള്ളു. തുടര്‍ന്ന് വാങ്ങിയ പിസ ഹോട്ടലിന് പുറത്തുനിന്നു കഴിക്കുകയായിരുന്നു ബൊല്‍സനാരോയും കൂട്ടരും. 

Brazil President Eats Pizza On Streets After UN Meet

റോഡരികില്‍നിന്ന് പിസ (Pizza) കഴിക്കുന്ന ബ്രസീല്‍ പ്രസിഡന്‍റിന്‍റെ (Brazil President) ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎന്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ (New York City) ഒരു ഹോട്ടലില്‍  ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സനാരോയും (Jair Bolsonaro) മന്ത്രിസഭയിലെ ചില മന്ത്രിമാരും കയറിയത്. 

എന്നാല്‍ വാക്‌സിനെടുക്കാത്തതിനാല്‍ ഇവരെ ഹോട്ടലിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിന്‍റെ തെളിവ് കാണിച്ചാല്‍ മാത്രമാണ് യുഎസില്‍ ഹോട്ടലുകളില്‍ പ്രവേശനമുള്ളു.തുടര്‍ന്ന് വാങ്ങിയ പിസ ഹോട്ടലിന് പുറത്തുനിന്നു കഴിക്കുകയായിരുന്നു ബൊല്‍സനാരോയും കൂട്ടരും. ബ്രസീലിയന്‍ ടൂറിസം മന്ത്രി ഗില്‍സണ്‍ മഷാഡോ ആണ് ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വാക്‌സിന്‍ എടുത്തില്ലെങ്കില്‍ യുഎന്‍ യോഗത്തിലേക്ക് വരേണ്ടതില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ജെ ബ്ലാസിയോ  വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം, ഹോട്ടലിന് പുറത്തുനിന്നു ഭക്ഷണം കഴിക്കുന്ന ബ്രസീലിയന്‍ പ്രസിഡന്റിന്റെ ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശങ്ങളും ഉയര്‍ന്നു. 

 പ്രസിഡന്റിന്റെ വാക്‌സിന്‍ വിരുദ്ധതയെ വിമര്‍ശിച്ചാണ് പലരും രംഗത്തെത്തിയത്. അതിനിടെ ചിലര്‍ ബൊല്‍സനാരോയുടെ എളിമയെ പുകഴ്ത്താനും മറന്നില്ല. 

 

 

Also Read: ദോശയ്ക്ക് ശേഷം മുംബൈയിലെ വട പാവ് കഴിക്കുന്ന ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios