റംബൂട്ടാന്‍ കഴിക്കാന്‍ ഇഷ്ടമാണോ? എങ്കില്‍, അറിയാം ഇക്കാര്യങ്ങള്‍...

ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനുംസഹായിക്കും. അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

benefits of rambutan you must know azn

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് റംബൂട്ടാന്‍ എന്നത് പലര്‍ക്കുമറിയില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാന്‍ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 100 ഗ്രാം റംബൂട്ടാനില്‍ 40 മില്ലിഗ്രാം വിറ്റാമിന്‍ സിയുണ്ട്. അതിനാല്‍ റംബൂട്ടാന്‍ ബാക്ടീരിയകളെ അകറ്റാനും ശരീരത്തിന്‍റെ പ്രതിരോധശേഷിയെ സംരക്ഷിക്കാനും കഴിയും. വിറ്റാമിന്‍ സിക്ക് പുറമേ വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി9, ഫോളേറ്റ്, കാത്സ്യം, അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പര്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് റംബൂട്ടാന്‍. 

ഇരുമ്പും കോപ്പറും അടങ്ങിയ റംബൂട്ടാന്‍ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വര്‍ധിപ്പിക്കാനുംസഹായിക്കും. അനീമിയ വരാതിരിക്കാന്‍ ദിവസവും റംബൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഫൈര്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍  ദഹനം മെച്ചപ്പെടുത്താനും ഇവ സഹായിക്കും. 

പൊട്ടാസ്യം ധാരാളം അടങ്ങിയ പഴമാണ് റംബൂട്ടാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യത്തിനും റംബൂട്ടാന്‍ കഴിക്കുന്നത് നല്ലതാണ്. ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇവയ്ക്ക് കഴിയും. നാരുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.  റംബൂട്ടാന്‍ കഴിക്കുന്നതുവഴി കുറച്ചധികം സമയം വയറ് നിറഞ്ഞതായി തോന്നിക്കും. ഇത് നിങ്ങളുടെ വിശപ്പിനെ തടയുകയും വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ചര്‍മ്മസൗന്ദര്യം സംരക്ഷിക്കാനും നിര്‍ജലീകരണം തടയാനും ശരീരത്തില്‍നിന്നു വിഷാംശങ്ങള്‍ നീക്കം ചെയ്യാനും ഇതു സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ റംബൂട്ടാന്‍ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം തിളക്കമുള്ളതാക്കാനും സഹായിക്കും.

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കോളിഫ്ലവർ കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയേണ്ടത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios