പതിവായി ഗ്രേപ്പ് ഫ്രൂട്ട് കഴിക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഗ്രേപ്പ് ഫ്രൂട്ടില്‍ നാരുകളും അടങ്ങിയിട്ടുണ്ട്.  ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.

benefits of eating grapefruit daily azn

പലപ്പോഴും ഓറഞ്ചാണെന്ന് തെറ്റിധരിക്കുന്ന ഒരു ഫലമാണ് ഗ്രേപ്പ് ഫ്രൂട്ട്. ഓറഞ്ചിനെപ്പോലെ തന്നെ അവയും വളരെ പോഷകഗുണമുള്ളതും വിറ്റാമിനുകളും ധാതുക്കളും ആന്‍റി ഓക്‌സിഡന്റുകളാലും സമ്പന്നവുമാണ്. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഗ്രേപ്പ് ഫ്രൂട്ടില്‍ നാരുകളും അടങ്ങിയിട്ടുണ്ട്.  ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും.

100 ഗ്രാം ഗ്രേപ്പ് ഫ്രൂട്ടില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം...  

കലോറി: 42

പ്രോട്ടീൻ: 0.8 ഗ്രാം

കൊഴുപ്പ്: 0.1 ഗ്രാം

കാർബോഹൈഡ്രേറ്റ്സ്: 8.4 ഗ്രാം

ഫൈബർ: 1.1 ഗ്രാം

പഞ്ചസാര: 7.4 ഗ്രാം

വിറ്റാമിൻ സി, എ, ഫോളേറ്റ്, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗ്രേപ്പ് ഫ്രൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒരു പഴമാണ്. ഗ്രേപ്പ് ഫ്രൂട്ടില്‍ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതായത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ ഉയർത്തില്ല. എന്നിരുന്നാലും, പ്രമേഹരോഗികൾ അവരുടെ ഡയറ്റില്‍ പുതിയ ഭക്ഷണങ്ങള്‍ ചേർക്കുന്നതിന് മുമ്പ് ഒരു ന്യൂട്രീഷ്യനിസ്റ്റിന്‍റെ അഭിപ്രായം അറിയുന്നതും നല്ലതാണ്. 

ഗ്രേപ്പ് ഫ്രൂട്ടിലടങ്ങിയ നാരുകൾ ഏറെ നേരം  വയർ നിറഞ്ഞതായി തോന്നിപ്പിക്കും. കൂടാതെ കലോറി  കുറഞ്ഞ, എന്നാൽ പോഷകസമ്പുഷ്ടമായ ഗ്രേപ്പ് ഫ്രൂട്ട് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവ സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നിക്കുന്നുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

youtubevideo
 

Latest Videos
Follow Us:
Download App:
  • android
  • ios