ഗോജി ബെറി കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങള്‍ അറിയേണ്ടത്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും, കണ്ണിന്റെ ആരോഗ്യത്തിനും, ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ഇവ സഹായിക്കുമെന്നും ന്യൂട്രീഷ്യനായ ലവ്നീത് ഭദ്ര പറയുന്നു.
തിളങ്ങുന്ന ഓറഞ്ചും ചുവപ്പും കലര്‍ന്ന നിറത്തിലുള്ള പഴമാണ് ഗോജി ബെറികള്‍. വിദേശയിനം പഴമായതിനാല്‍ ഗോജി ബെറിക്ക് നമ്മുടെ നാട്ടില്‍ പ്രചാരം വളരെക്കുറവാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും, കണ്ണിന്റെ ആരോഗ്യത്തിനും, ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ഇവ സഹായിക്കുമെന്നും ന്യൂട്രീഷ്യനായ ലവ്നീത് ഭദ്ര പറയുന്നു.
ഗോജി ബെറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആന്‍റി ഏജിംഗ് ഗുണങ്ങളുള്ളവയാണ് ഗോജി ബെറികള്‍. പ്രായമാകുന്നത് മൂലം ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തടയാനും
അൾട്രാവയലറ്റ് വികിരണം മൂലമുണ്ടാകുന്ന ചുളിവുകളെയും കൊളാജൻ തകരാറുകളെയും പരിഹരിക്കാനും ഗോജി ബെറി കഴിക്കുന്നത് നല്ലതാണ്. നിരവധി സൗന്ദര്യവർധക ഉൽപ്പന്നങ്ങളിലെ സജീവ ഘടകമായ ഫൈറ്റോകെമിക്കൽ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ ഗോജി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചര്‍മ്മത്തിലെ വീക്കം, ചുളിവുകള്‍ തുടങ്ങിയവയെ തടയാന്‍ ഇവ സഹായിക്കും.
രണ്ട്...
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗോജി ബെറികള്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഗ്ലോക്കോമ പോലെയുള്ളവയെ തടയാന്‍ വിറ്റാമിന്‍ എ അടങ്ങിയ ഇവ സഹായിക്കും.
മൂന്ന്...
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും ബീറ്റാ കരോട്ടിനും അടങ്ങിയ ഗോജി ബെറികള്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
നാല്...
വിറ്റാമിനുകളും മിനറലുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഗോജി ബെറികള്‍ പ്രമേഹ രോഗികള്‍ക്കും ധൈര്യത്തോടെ കഴിക്കാം. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ തടയാന്‍ സഹായിക്കും.
അഞ്ച്...
അയേണും ഗോജി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ആറ്...
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗോജി ബെറികള്‍ പതിവായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: പതിവായി കഴിക്കാം തൈര്; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍...