ടേസ്റ്റി ബട്ടർ മിൽക്ക് ചോക്ലേറ്റ് കേക്ക് ; റെസിപ്പി
ബട്ടർ മിൽക്ക് ചോക്ലേറ്റ് കേക്ക് എളുപ്പം തയ്യാറാക്കാം. നിമ്മി ഫിജോ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വളരെ എളുപ്പത്തിൽ കുറച്ചു ചേരുവകൾ ഉപയോഗിച്ച് മുട്ട ചേർക്കാത്ത ഒരു ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം.
വേണ്ട ചേരുവകൾ
- പാൽ അരക്കപ്പ്
- വിനീഗർ ഒരു ടീസ്പൂൺ
- ഓയിൽ കാൽ കപ്പ്
- വാനില എസെൻസ് ഒരു ടീസ്പൂൺ
- മൈദ മുക്കാൽ കപ്പ്
- ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
- ബേക്കിംഗ് സോഡാ കാൽ തീ സ്പൂൺ
- ഉപ്പ് കാൽ ടീ സ്പൂൺ
- കൊക്കോപൗഡർ കാൽ കപ്പ്
- പൊടിച്ച പഞ്ചസാര മുക്കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പാലും വിനീഗറും ചേർത്ത് ഇളക്കി രണ്ടു മൂന്നു മിനിറ്റ് മാറ്റി വയ്ക്കാം. ഇനി ഇതിലേക്ക് ഓയിലും എസെൻസും ചേർത്ത് ഇളക്കി എടുക്കാം. ഇനി ഇതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ്, കൊക്കോ പൗഡർ, പൊടിച്ച പഞ്ചസാര എന്നിവ ചേർത്ത് ഇളക്കിയെടുക്കണം. ഇനി ഇത് ഒരു ബേക്കിംഗ് ടിന്നിലേക്ക് ഒഴിച്ച ശേഷം മുകളിൽ ഇഷ്ടമുള്ള നട്സ് വിതറി കൊടുക്കാം. അതിനുശേഷം 180° ചൂടിൽ പ്രീഹീറ്റ് ചെയ്ത ഓവനിൽ വച്ച് 30 മുതൽ 40 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കാം. നല്ലതുപോലെ ചൂടാറിയ ശേഷം മുറിച്ച് ഉപയോഗിക്കാം.