കുതിര്‍ത്ത അത്തിപ്പഴം കഴിക്കാറുണ്ടോ? അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും. 
 

benefits of eating figs soaked in water azn

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് 'ഫിഗ്സ്' അഥവാ അത്തിപ്പഴം. മൾബറി കുടുംബത്തിൽപ്പെട്ടതാണ് ഇവ. പഴുത്ത അത്തിപ്പഴവും ഉണക്ക അത്തിപ്പഴവും ഒരു പോലെ പോഷക സമ്പന്നമാണ്. ആന്‍റിഓക്സിഡന്‍റുകളുടെ ഉറവിടമാണ് അത്തിപ്പഴം. ഒമേഗ 6 ഫാറ്റി ആസിഡുകളും ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ കാത്സ്യം, മഗ്നീഷ്യം, കോപ്പര്‍, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പല പോഷകങ്ങളും ഇതിലുണ്ട്. കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം ഒഴിവാക്കാനും സഹായിക്കും. 

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും അത്തിപ്പഴം പതിവായി കഴിക്കുന്നത് നല്ലതാണ്.  പ്രത്യേകിച്ച് വെള്ളത്തിൽ കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ആരോഗ്യകരവും തിളക്കവുമുള്ള ചര്‍മ്മം സ്വന്തമാക്കാന്‍ സഹായിക്കും. കുതിർത്ത അത്തിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും. അത്തിപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ഇ, സിങ്ക് തുടങ്ങിയവയാണ് ചര്‍മ്മത്തെ പ്രായമാകുന്നതിന്‍റെ സൂചനകളില്‍ നിന്നും സംരക്ഷിക്കുന്നത്. മുഖക്കുരുവിനെ തടയാനും പാടുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും.  

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ അത്തിപ്പഴം സൂര്യപ്രകാശത്തില്‍ നിന്നും ചര്‍മ്മത്തെ സംക്ഷിക്കുകയും ചെയ്യും. അത്തിപ്പഴത്തില്‍ അയേണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം കൂട്ടാന്‍ സഹായിക്കുകയും അതിലൂടെ തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. കുതിര്‍ത്ത അത്തിപ്പഴത്തിലുള്ള കാത്സ്യം, മഗ്നീഷ്യം എന്നിവ നഖങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

അത്തിപ്പഴം പതിവായി കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ചും അറിയാം... 

1. ഫൈബര്‍ ധാരാളം അടങ്ങിയ അത്തിപ്പഴം മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 

2.  അത്തിപ്പഴത്തിൽ പൊട്ടാസ്യം ധാരാളമുണ്ട്. സോഡിയം കുറവുമാണ്. അതിനാല്‍ ഇവ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

3.  കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതോടൊപ്പം ഇവ ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.  

4.  ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

5. കാത്സ്യവും ഫോസ്ഫറസും അടങ്ങിയ അത്തിപ്പഴം എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

6.  ഗ്ലൈസമിക് സൂചിക കുറഞ്ഞ അത്തിപ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

7.  രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത അത്തിപ്പഴം കഴിക്കുന്നത് വണ്ണം കുറയ്ക്കാനു മലബന്ധം തടയാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഈ ആറ് ഭക്ഷണങ്ങള്‍ കഴിക്കൂ; അറിയാം ഗുണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios