ദിവസവും കഴിക്കാം ഈന്തപ്പഴം; അറിയാം ഈ ഗുണങ്ങള്‍...
ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും.
പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഈന്തപ്പഴം. ഇവ വിറ്റാമിനുകളുടെ കലവറയാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്‌റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5, എ, കെ തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്. ഫൈബര്‍, പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്.
ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ഏറെ ഗുണകരമാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത ഈന്തപ്പഴം രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്‍റെ അംശം കൂടാനും വിളര്‍ച്ചയെ തടയാനും സഹായിക്കുമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും. പ്രത്യേകിച്ച് കുട്ടികൾക്ക് പലപ്പോഴും ദഹന പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ കുട്ടികളിലെ മലബന്ധം, മറ്റ് ദഹന പ്രശ്നങ്ങള്‍ എന്നിവ അകറ്റാൻ സഹായിക്കും. ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇവ സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എന്നാൽ മിതമായ അളവിൽ മാത്രമേ ഇത് കഴിക്കാവൂ. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രമേഹരോഗികൾ ഈന്തപ്പഴം കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കൂടാതെ ഈന്തപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കുറവാണ്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: ദിവസവും കഴിക്കാം മാതളം; അറിയാം ഈ ഗുണങ്ങള്‍...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം