പതിവായി ഇഞ്ചി ചായ കുടിക്കാറുണ്ടോ? നിങ്ങള്‍ അറിയേണ്ടത്...

രക്ത ചംക്രമണം കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി ചായ സഹായിക്കും. അത്തരത്തിലും ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ നല്ലതാണ്.

benefits of drinking Ginger tea regularly

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഇഞ്ചി. ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പന്നമായ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ ഇഞ്ചി ചായ പതിവാക്കുന്നത് നല്ലതാണ്. ഇഞ്ചിക്ക് ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ സന്ധിവാതം, സന്ധി വേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. രക്ത ചംക്രമണം കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും ഇഞ്ചി ചായ സഹായിക്കും. അത്തരത്തിലും ഹൃദയത്തിന്‍റെ ആരോഗ്യത്തെയും ഇവ നല്ലതാണ്.  

ദഹനം മെച്ചപ്പെടുത്താനും ദഹനക്കേട് കാരണം ഉണ്ടാകുന്ന വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം, ഗ്യാസ്, മലബന്ധം എന്നിവ മാറാനും ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും ഇഞ്ചി ചായ സഹായിക്കും. അതിനാല്‍ ഇഞ്ചി ചായ പതിവായി കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ചായ ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് ആര്‍ത്തവ വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാനും സഹായിക്കും. ഇഞ്ചി ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാനും ഗുണം ചെയ്തേക്കാം.  ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. ഇവ മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: സ്ത്രീകള്‍ ശ്രദ്ധിക്കാതെ പോകുന്ന ചില ക്യാന്‍സര്‍ ലക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios