ഭക്ഷണം കഴിച്ച ശേഷം കുടിക്കാം ഈ സ്പെഷ്യൽ ഗ്രാമ്പൂ ചായ; ഗുണമിതാണ്...

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

benefits of drinking clove tea after meals azn

ദഹനപ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് അങ്ങനെ തുടങ്ങി പല ദഹന പ്രശ്നങ്ങളും അനുഭവിക്കുന്നവരുണ്ട്.  ഇത്തരത്തില്‍ ഭക്ഷണം കഴിച്ചയുടന്‍ വയര്‍ വീര്‍ത്തുവരാതിരിക്കാനുള്ള ഒരു പരിഹാരമാണ് ഗ്രാമ്പൂ ചായ. 

ഭക്ഷണം കഴിച്ചയുടന്‍ ഗ്രാമ്പൂ ചായ കുടിക്കുന്നത് ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടാതിരിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  ഗ്രാമ്പൂയിൽ 'യൂജെനോൾ' പോലുള്ള ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന അസ്വസ്ഥതകളെ ലഘൂകരിക്കാന്‍ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാനും ഭക്ഷണം കഴിച്ച ശേഷം  ഗ്രാമ്പൂ ചായ കുടിക്കാം. വായയുടെ ആരോഗ്യത്തിനും ഗ്രാമ്പൂ ചായ കുടിക്കുന്നത് നല്ലതാണ്. ഗ്രാമ്പൂവില്‍ ആന്‍റി-ഇന്‍ഫഌമേറ്ററി പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. ഇത് വായയിലെ ബാക്ടീരിയകളെ തടയാന്‍ സഹായിക്കും. സന്ധി വേദന, വയറു വേദന തുടങ്ങിയ വേദനകളില്‍ നിന്നും ആശ്വാസം ലഭിക്കാനും ഗ്രാമ്പൂ ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രാമ്പൂ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. ഈ ചായ തയ്യാറാക്കാനായി രണ്ട് കപ്പ് വെള്ളം തിളക്കുമ്പോള്‍, ഒരു ടീസ്പൂണ്‍ ഗ്രാമ്പൂ ചേര്‍ക്കാം. തിളച്ചു മറിഞ്ഞ ചായയില്‍ വേണമെങ്കില്‍ തേന്‍ കൂടി ചേര്‍ത്ത് കുടിക്കാം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വൃക്കരോഗമുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങൾ...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios