ശ്രദ്ധിക്കൂ, പതിവായി മല്ലിയില കഴിച്ചാൽ...

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻഎ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റ്സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. 

benefits of coriander leaves azn

പലരും പതിവായി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒന്നാണ്  മല്ലിയില. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മല്ലിയില. നിരവധി പോഷകങ്ങള്‍ അടങ്ങിയതാണ് ഇവ. പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില. 

മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻഎ, വിറ്റാമിൻ സി, ആന്‍റി ഓക്സിഡന്‍റ്സ് എന്നിവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. അതുപോലെ പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയതിനാല്‍ ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. ശരീരത്തില്‍ അനാവശ്യമായി അടിഞ്ഞുകൂടി കിടക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് മല്ലിയില സഹായിക്കുന്നു. മല്ലിയിലയിലുള്ള അയേണ്‍ വിളര്‍ച്ചയെ തടയാനും സഹായിക്കും. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിലയുടെ ഉപയോഗം സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും മല്ലിയിലയ്ക്ക് കഴിയുമെന്നും പഠനങ്ങള്‍ പറയുന്നു. 

പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്ന ഒന്നാണ് മല്ലിയും മല്ലിയിലയും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലി സഹായിക്കും. അതിനാല്‍ വെള്ളത്തില്‍ മല്ലി കുതിർത്ത് ഒരു രാത്രി വച്ച ശേഷം പിറ്റേന്ന് ആ വെള്ളം കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിച്ചേക്കാം. തൈറോയ്ഡ് രോഗം മൂലം വിഷമിക്കുന്നവർക്ക് ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മല്ലിയില കഴിക്കുന്നത് നല്ലാതാണെന്നാണ് ആയൂര്‍വേദ്ദം പറയുന്നത്. മല്ലിയിലയിലെ വിറ്റാമിനുകളും ധാതുക്കളും ഹോർമോൺ സംതുലനം സാധ്യമാക്കുന്നു. കണ്ണിന്‍റെയും എല്ലുകളുടെയും ആരോഗ്യത്തിനും മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്താം.  ചര്‍മ്മത്തിനും തലമുടിക്കുമെല്ലാം ഇവ ഗുണകരമാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ രാവിലെ വെറുംവയറ്റില്‍ കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios