കോളിഫ്ലവർ കഴിക്കാറുണ്ടോ? എങ്കില്‍ നിങ്ങള്‍ അറിയേണ്ടത്...

വിറ്റമിൻ സി യുടെ മുഖ്യ സ്രോതസാണിത്. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ,  ഇരുമ്പ്, കാത്സ്യം തുടങ്ങിയവയും ഇതിലുണ്ട്. ക്യാൻസര്‍ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്സ് എന്നിവയുടെയും സ്രോതസാണിത്.

benefits of cauliflower you must know azn

ക്രൂസിഫറസ് പച്ചക്കറി കുടുംബത്തിലെ അംഗമാണ് കോളിഫ്ലവർ. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണിത്. വെള്ള, പച്ച, പർപ്പിള്‍ തുടങ്ങി പല നിറങ്ങളിലും ഇവ ലഭിക്കും. വിറ്റമിൻ സി യുടെ മുഖ്യ സ്രോതസാണിത്. കൂടാതെ ഫോളിക് ആസിഡ്, വിറ്റമിൻ ബി6, ബി5, ഒമേഗ 3 ഫാറ്റി ആസിഡ്, നാരുകൾ,  ഇരുമ്പ്, കാത്സ്യം  തുടങ്ങിയവയും ഇതിലുണ്ട്. ക്യാൻസര്‍ സാധ്യതയെ തടയാൻ സഹായിക്കുന്ന ഫൈറ്റോന്യൂട്രിയൻറുകളായ സൾഫോറാഫേൽ, ഇൻഡോൾ-3 കാർബിനോൾ, ഗ്ലൂക്കോസിനോലേറ്റ്സ് എന്നിവയുടെയും സ്രോതസാണിത്.

ഒരു കപ്പ് കോളിഫ്ലറില്‍ മൂന്ന് ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറിയും കാര്‍ബോയും കുറഞ്ഞ കോളിഫ്ലവർ ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ സഹായിക്കും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. അതിനാല്‍ മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യത്തിനായും ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഇൻഡോൾ എന്ന ഘടകം അടങ്ങിയ കോളിഫ്ലവർ കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കോളിഫ്ലവർ ഹൃദയാരോഗ്യത്തിനും അനുയോജ്യമായ പച്ചക്കറിയാണ്. സൾഫോറാഫെയ്ൻ എന്ന സസ്യ സംയുക്തത്തിന്റെ സാന്നിധ്യം ആണ് ഇവ ഹൃദയാരോഗ്യത്തിന് അനുയോജ്യമായ പച്ചക്കറിയാക്കുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പച്ചക്കറി കൂടിയാണിത്. കോളിഫ്ലവറില്‍ വിറ്റാമിൻ സി ഉള്ളതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും. 

തലച്ചോറിന്റെ വികാസത്തിന് വേണ്ട പല ഘടകങ്ങളും കോളിഫ്ലവറില്‍ അടങ്ങിയിട്ടുണ്ട്. കോളിഫ്ലവർ സ്വാഭാവികമായും ഗ്ലൂട്ടണ്‍ രഹിതമാണ്. കോളിന്റെ നല്ല ഉറവിടമാണ് കോളിഫ്ലവർ. ഓർമ്മയ്ക്കും മാനസികാരോഗ്യത്തിനും  ആവശ്യമായ ഒരു പോഷകമാണിവ. അതിനാല്‍ തലച്ചോറിന്‍റെ ആരോഗ്യത്തിനായി ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. എന്തും അമിതമായി കഴിക്കുന്നത് നല്ലതല്ല എന്നു കൂടി ഓര്‍ക്കുക.  

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: കറുത്ത ഉണക്കമുന്തിരിയോ അതോ ഗോള്‍ഡണ്‍ ഉണക്കമുന്തിരിയോ, ഏതാണ് കൂടുതല്‍ നല്ലത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios