സൂക്ഷിച്ചു കഴിക്കണം ഈ 'സെക്‌സ്' ചോക്കലേറ്റുകൾ
നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ പലവിധം ആഹാരസാമഗ്രികൾ നമ്മൾ അറിയാതെ തന്നെ ലൈംഗികമായി നമ്മളെ ഉത്തേജിപ്പിക്കാൻ പോന്നവയാണ്.
കഴിഞ്ഞ ജനുവരിയിൽ ടിക്‌ടോക് ഉപഭോക്താവായ എമ്മ പാറ്റേഴ്സൺ, 'ലവേഴ്സ് അഫ്രോഡിസിയാക്(Aphrodisiac) സെക്സ് ചോക്കലേറ്റ്സ് (sex chocolates)' എന്ന ഒരു ഉത്പന്നം റിവ്യൂ ചെയ്തുകൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്തു. “chock full of aphrodisiac herbs to boost arousal and sensitivity” എന്ന അവകാശവാദത്തോടെ പ്ലേബോയ് ബ്രാൻഡ് പുറത്തിറക്കുന്ന ഈ ചോക്കലേറ്റിന് പാറ്റേഴ്സൺ അന്ന് വളരെ പോസിറ്റീവ് ആയ ഒരു റിവ്യൂ ആണ് നൽകിയത്. 'നല്ല സ്വാദും, ഗുണവുമുള്ള ഈ ചോക്കലേറ്റ് കഴിച്ചാൽ കാര്യവും നടക്കും' എന്ന് കമന്റ് ചെയ്ത എമ്മ പാറ്റേഴ്സന്റെ വീഡിയോ അന്ന് കണ്ടത് 13.7 മില്യൺ പേരാണ്, അതിനു കിട്ടിയത് 2.4 മില്യൺ ലൈക്കുകളും.
ലൈംഗിക ഉത്തേജനം വർധിപ്പിക്കും എന്ന് കേട്ടാൽ എന്തും തിന്നാൻ തയ്യാറുള്ളവർ ഈ ലോകത്ത് ഏറെയുണ്ട്. മുരിങ്ങക്കാ, ശിലാജിത്ത് , നായ്ക്കുരണപ്പൊടി, മുതൽ വയാഗ്ര വരെ പലവിധം ലൈംഗികക്ഷമതാ വർധന വസ്തുക്കൾ വിപണിയിലുണ്ട്. നമ്മുടെ അടുക്കളയിലെ നിത്യസാന്നിധ്യമായ പലവിധം ആഹാരസാമഗ്രികൾ നമ്മൾ അറിയാതെ തന്നെ ലൈംഗികമായി നമ്മളെ ഉത്തേജിപ്പിക്കാൻ പോന്നവയാണ്.
ഇവയോടൊപ്പം, സെക്സ് ചോക്കലേറ്റ് എന്ന ക്‌ളാസിക് ആഫ്രോഡിസിയാകിനും ഇപ്പോൾ വിപണി വർധിച്ചുവരികയാണ്. ലൈംഗിക ഉത്തേജനം വർധിപ്പിക്കും എന്ന് കരുതപ്പെടുന്ന വിവിധ വസ്തുക്കളുടെ ഒരു കോക്ക് ടെയിൽ കലർത്തിയുണ്ടാക്കുന്ന ചോക്ലേറ്റ് ആണ് ഈ ബ്രാൻഡിൽ വിപണിയിൽ എത്തുന്നത്. ചോക്കോലെറ്റിൽ അടങ്ങിയിട്ടുള്ള കൊക്കോ രക്തപ്രവാഹത്തിന്റെ തോത് കൂട്ടും എന്നാണ് മുൻകാല പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഈ ചോക്കലേറ്റുകൾ അകത്താക്കുന്നതോടെ ലൈംഗികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹവും വർധിക്കും എന്നും അത് ഉത്തേജനത്തിനു കാരണമാവും എന്നുമാണ് പറയപ്പെടുന്നത്.
പാർശ്വഫലങ്ങൾ എന്തൊക്കെ?
ഈ ചോക്ളേറ്റുകളിൽ പലതിലും ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉത്പാദിപ്പിക്കപ്പെടുന്ന പ്രദേശിക ഉത്തേജന പച്ചമരുന്നുകളും ഫലമൂലാദികളും ഒക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ പറഞ്ഞത്തിൽ ഏതെങ്കിലും ഒന്ന് കഴിക്കുന്നയാളിൽ അലർജി ഉണ്ടാക്കാൻ സാധ്യത ഏറെയാണ്. ഇങ്ങനെ ലൈംഗികോത്തേജനം ഉണ്ടാകുന്ന ഘടകങ്ങളിൽ പലതും അകത്തു ചെന്നാൽ അമിതമായ ഉത്കണ്ഠ മുതൽ ഹൃദയാഘാതം വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതാതു രാജ്യങ്ങളിൽ ഗവൺമെന്റുകൾ അംഗീകരിച്ചിട്ടുള്ള ഘടകങ്ങൾ മാത്രമേ അകത്താക്കുന്ന സെക്സ് ചോക്ലേറ്റുകളിൽ ഉള്ളൂ എന്നുറപ്പിക്കുകയാണ് മറ്റൊരു മാർഗം. പരമാവധി കഴിക്കാവുന്ന ഡോസുകൾ പല സെക്സ് ചോക്ലേറ്റുകളിലും വ്യക്തമായി പ്രദര്ശിപ്പിച്ചിട്ടുണ്ടാവും. സെക്സ് ചോക്കലേറ്റുകളുടെ സുരക്ഷിതമായ ഡോസ് മൂന്നു മണിക്കൂറിൽ ഒരെണ്ണവും, ദിവസത്തിൽ നാലെണ്ണവും ആണ്.