ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങള്‍...

ആർത്തവസമയത്ത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന സ്വാഭാവികമാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. 
 

Adding these Nutrients to your Diet Can Help Reduce Period Cramps azn

ആർത്തവദിവസങ്ങളില്‍ പലർക്കും വേദനയുടെയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുടെയും ദിവസങ്ങളാണ്. ആർത്തവസമയത്ത് അടിവയറ്റിൽ ഉണ്ടാകുന്ന വേദന സ്വാഭാവികമാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. 

മഗ്നീഷ്യം, വിറ്റാമിൻ ഇ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കും. മഗ്നീഷ്യം പേശികളെ വിശ്രമിക്കാനും വേദന കുറയ്ക്കാനും സഹായിക്കുന്നു. അതേസമയം വിറ്റാമിൻ ഇ-ക്ക് അസ്വസ്ഥത ലഘൂകരിക്കാൻ കഴിയുന്ന ചില ഗുണങ്ങളുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകളും വേദന കുറയ്ക്കാന്‍ ഏറെ സഹായിക്കും. 

മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളിൽ ഡാർക്ക് ചോക്ലേറ്റ്, ചീര, മത്തങ്ങ വിത്തുകൾ, ബദാം എന്നിവ ഉൾപ്പെടുന്നു. വിറ്റാമിൻ ഇയുടെ നല്ല ഉറവിടങ്ങളിൽ പരിപ്പ്, വിത്തുകൾ, ചീര, അവക്കാഡോ എന്നിവ ഉൾപ്പെടുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളാണ് സാൽമൺ ഫിഷ്,  ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയവ. ഈ പോഷകങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ എങ്ങനെ സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റായ ലവ്‌നീത് ബത്ര തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നുണ്ട്. 

 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ഈ അഞ്ച് ഭക്ഷണങ്ങള്‍ മാത്രം കഴിച്ചാല്‍ മതി, ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാം...

youtubevideo

 

Latest Videos
Follow Us:
Download App:
  • android
  • ios