മുഖത്ത് പ്രായം തോന്നിക്കുന്നുണ്ടോ? ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താന്‍ കഴിക്കേണ്ട ഒമ്പത് ഭക്ഷണങ്ങള്‍...
ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കാം.
പ്രായമാകുന്നതിനനുസരിച്ച് ചർമ്മത്തില്‍ ചുളിവുകളും വരകളും വീഴാന്‍ തുടങ്ങും. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്നത് കൊളാജിനാണ്. അതിനാല്‍ ചര്‍മ്മത്തിലെ കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിഞ്ഞേക്കാം.
അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി കൊളാജിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
ഒന്ന്...
സാല്‍മണ്‍ ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ ഇത്തരം മത്സ്യങ്ങള്‍ കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ചെറുപ്പമായിരിക്കാനും സഹായിക്കും.
രണ്ട്...
സിട്രസ് പഴങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ പഴങ്ങളില്‍ വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും.
മൂന്ന്...
ബെറി പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബ്ലൂബെറി, സ്ട്രോബെറി, ബ്ലാക്ക്ബെറി, റാസ്ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും സഹായിക്കും.
നാല്...
ഇലക്കറികളാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര പോലെയുള്ള ഇലക്കറികളില്‍ വിറ്റാമിന്‍ സിയും അയേണും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ആരോഗ്യത്തോടെയിരിക്കാനും സഹായിക്കും.
അഞ്ച്...
അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചര്‍മ്മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും.
ആറ്...
കാപ്സിക്കം ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ബെല്‍ പെപ്പര്‍ കഴിക്കുന്നതും കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മം ദൃഢതയുള്ളതാകാനും സഹായിക്കും.
ഏഴ്...
തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപിന്‍ കൊളാജിന്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ചര്‍മ്മത്തെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും.
എട്ട്...
മുട്ടയാണ് എട്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ വിറ്റാമിനുകളും അമിനോ ആസിഡും കൊളാജിന്‍ വര്‍ധിപ്പിച്ച് ചര്‍മ്മത്തെ സംരക്ഷിക്കും.
ഒമ്പത്...
നട്സും സീഡുകളുമാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, വാള്‍നട്സ്, ഫ്ലക്സ് സീഡ് തുടങ്ങിയവയിലെ സിങ്കും മറ്റ് വിറ്റാമിനുകളും കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മത്തിലെ ദൃഢത നിലനിര്‍ത്താനും സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: മഞ്ഞുകാലം വരവായി; ഇനി ദിവസവും കഴിക്കാം ഈ ഒരൊറ്റ പച്ചക്കറി...