Asianet News MalayalamAsianet News Malayalam

ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കൂ, ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം

ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

7 foods for lowering bad cholesterol
Author
First Published May 1, 2024, 1:37 PM IST

മോശം ജീവിതശൈലി മൂലം നമ്മളില്‍ പലരേയും ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്മാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍. ശരീരത്തില്‍ ചീത്ത കൊളസ്ട്രോൾ അടിയുന്നത് അമിതമായാൽ ഹൃദയാഘാതം ഉൾപ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓട്സ് 

ഓട്സ് ആണ് പട്ടികയിലെ ഒന്നാമന്‍. ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയ ഓട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.

2. നട്സ് 

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഫൈബറും മറ്റും അടങ്ങിയ നട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിനായി ബദാം, വാള്‍നട്സ്, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. സാല്‍മണ്‍ ഫിഷ് 

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.  

4. പയറു വര്‍ഗങ്ങള്‍

ഫൈബര്‍ ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

5. ബെറി പഴങ്ങള്‍ 

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി തുടങ്ങിയവയിലെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്.  

6. അവക്കാഡോ 

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഫൈബറും അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 

7. ഉലുവ

ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവയും കൊളസ്ട്രോളിനെ കുറയ്ക്കാനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്, ഹൃദയാഘാതമാകാം

youtubevideo

Follow Us:
Download App:
  • android
  • ios