Health Tips: രോഗപ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മികച്ച അഞ്ച് ഭക്ഷണങ്ങള്‍...

ആന്‍റി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ടത്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

5 Immunity Boosting Foods Must Be a Part of Your Daily Diet azn

മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥക്കൊപ്പം രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടത് ഏറെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം മികച്ച പ്രതിരോധശേഷിക്ക് അത്യാവശ്യമാണ്. അതിനാല്‍ വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കേണ്ടത് പ്രധാനമാണ്. 

ആന്‍റി ഓക്സിഡൻറുകളും വിറ്റാമിൻ സിയും കൊണ്ട് സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനായി കഴിക്കേണ്ടത്. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വേണ്ടി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

പച്ചമുളക് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. 

രണ്ട്... 

നെല്ലിക്കയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കയും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. 

മൂന്ന്... 

നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

നാല്... 

മഞ്ഞൾ, ജീരകം, മല്ലി, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ കേവലം രുചി വർധിപ്പിക്കുന്നവ മാത്രമല്ല. അവയിൽ വിവിധ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.  ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി വൈറൽ, ആന്‍റി സെപ്റ്റിക് ഗുണങ്ങളുമുണ്ട്. അതിനാൽ, പ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

അഞ്ച്... 

നട്സ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, കശുവണ്ടി, പിസ്ത, വാൽനട്സ് തുടങ്ങിയവയില്‍ വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: ഉയർന്ന കൊളസ്ട്രോൾ ചെവിയെ ബാധിക്കുന്നത് ഇങ്ങനെ; അറിയാം ഈ ലക്ഷണങ്ങള്‍...

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios