അടിവയർ ഒതുക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 

5 Drinks To Burn Belly Fat azn

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണ് ഇന്ന് പലരും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. 

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

മഞ്ഞള്‍ ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിൽ ഒമേഗാ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫൈബറുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്നവയാണ്. മഞ്ഞൾ ചായ ദിവസവും ഒരു ഗ്ലാസ് കുടിക്കുന്നത് കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കും. 

രണ്ട്...

ഇളനീര്‍ ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  അമിത വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ മികച്ച പാനീയം ആണിത്. ഭക്ഷണത്തിന്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇളനീർ കുടിക്കുന്നത്​ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയും. ഊർജം നൽകാനുള്ള പ്രത്യേക കഴിവുള്ള ഇളനീര്‍ ദിവസവും കുടിക്കുന്നത് നല്ലതാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ വരെ പറയുന്നു. കായികാധ്വാനമുള്ള ജോലികള്‍, വര്‍ക്കൌട്ടുകള്‍ എന്നിവയ്ക്ക് ശേഷം കുടിക്കാന്‍ ഏറ്റവും ഉത്തമമായ പാനീയമാണിത്.

മൂന്ന്...

ഗ്രീന്‍ ടീ ആണ് മൂന്നാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്‌സിഡന്‍റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.  അതിനാല്‍ പതിവായി ഗ്രീൻ ടീ കുടിക്കാം.

നാല്...

ക്യാരറ്റ് ജ്യൂസ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. കലോറി വളരെ കുറഞ്ഞ ക്യാരറ്റില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്...

ഒരു ടേബിൾസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ശേഷം ഈ വെള്ളം രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. അടിവയര്‍ കുറയ്ക്കാന്‍ ഈ പാനീയം സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios