വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍, ഈ മൂന്ന് പഴങ്ങള്‍ ഒഴിവാക്കൂ...

നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍, എല്ലാ പഴങ്ങളും കഴിക്കുന്നത് ഗുണം ചെയ്യില്ല.  ചില പഴങ്ങൾ കാര്യക്ഷമമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നില്ല. 

3 Fruits You Should Avoid If You Are Trying To Lose Weight azn

ശരീരഭാരം കുറയ്ക്കാൻ ക്ഷമയും കഠിനാധ്വാനവും പ്രധാനമാണ്. വണ്ണം കുറയ്ക്കാന്‍ ആദ്യം വേണ്ടത് ആരോഗ്യകരമായ ഭക്ഷണരീതിയാണ്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ തന്നെ വണ്ണം കുറയുന്നത് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും. 

നിങ്ങൾ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍, എല്ലാ പഴങ്ങളും കഴിക്കുന്നത് ഗുണം ചെയ്യില്ല.  ചില പഴങ്ങൾ കാര്യക്ഷമമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നില്ല. പ്രധാനമായും അവ അമിതമായി മധുരമുള്ളതോ ഉയർന്ന കലോറി ഉള്ളതോ ആയതിനാലാണ് വണ്ണം കുറയ്ക്കാന്‍ സഹായിക്കാത്തത്. 

അതിനാല്‍‌ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില പഴങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

നേന്ത്രപ്പഴമാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നേന്ത്രപ്പഴത്തില്‍ കലോറിയും അമിതമായ പ്രകൃതിദത്ത പഞ്ചസാരയും അടങ്ങിയിട്ടുണ്ട്. ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 150 കലോറി ഉണ്ട്, അതായത് ഏകദേശം 37.5 ഗ്രാം കാർബോഹൈഡ്രേറ്റ്. അതിനാൽ, ദിവസവും 2-3 ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കാൻ സാധ്യതയുണ്ട്. ഗ്ലൈസെമിക് ഇൻഡക്സിൽ കുറവായതിനാൽ, മിതമായ അളവിൽ വലപ്പോഴും ഇവ കഴിക്കുന്നത് കൊണ്ട് തെറ്റില്ല. 

രണ്ട്...

മാമ്പഴം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കലോറിയും അമിതമായി മധുരവും അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും ധാരാളമായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തെ വിഫലമാക്കും.

മൂന്ന്...

അവക്കാഡോ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയർന്ന കലോറിയുള്ള പഴങ്ങളിൽ ഒന്നാണ് അവക്കാഡോ. 100 ഗ്രാം അവക്കാഡോയില്‍ ഏകദേശം 160 കലോറി അടങ്ങിയിട്ടുണ്ട്. അതിനാല്‍  വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ അവക്കാഡോയും അളവില്‍ കൂടുതലായി കഴിക്കേണ്ട. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also Read: കാബേജ് കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios